'എന്താണ് ശരിക്കും പ്രശ്‍നം'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മുന്നില്‍ കണ്ണീരണിഞ്ഞ് അനുമോള്‍

Published : Aug 29, 2025, 10:47 PM IST
what is the problem mohanlal asked anumol anukutty in bigg boss malayalam s 7

Synopsis

പതിവിന് വിപരീതമായി വെള്ളിയാഴ്ചയായ ഇന്നാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ കാണാന്‍ എത്തിയത്

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ഒരു മാസം പിന്നിടാന്‍ ഒരുങ്ങുകയാണ്. പതിവിന് വിപരീതമായി വെള്ളിയാഴ്ചയായ ഇന്നാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ കാണാന്‍ എത്തിയത്. അദ്ദേഹം അമേരിക്കന്‍ യാത്രയില്‍ ആയതാണ് കാരണം. വീഡിയോ കോളിലൂടെ കഴിഞ്ഞ ഒരാഴ്ച ഹൗസില്‍ ഉണ്ടായ പ്രധാന വിഷയങ്ങള്‍ സംസാരിച്ച മോഹന്‍ലാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. മോഹന്‍ലാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ സമയമെടുത്ത് സംസാരിച്ച വിഷയം അനുമോളും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കങ്ങളാണ്. എപ്പോഴും ഒരാളുടെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വഴക്കുണ്ടാക്കുന്നതും കാഴ്ചയ്ക്ക് അരോചകമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അനുമോളെ ഏറ്റവുമധികം ട്രി​ഗര്‍ ചെയ്യാറുള്ള അക്ബറിനോടും മോഹന്‍ലാല്‍ ഇതേക്കുറിച്ച് സംസാരിച്ചു. എന്നാല്‍ തന്നോടും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അനുമോള്‍ പറഞ്ഞിട്ടുള്ളതെന്നും അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് പാരഡി ​ഗാനങ്ങളിലൂടെ താന്‍ പ്രതികരിക്കുന്നതെന്നായിരുന്നു അക്ബറിന്‍റെ പ്രതികരണം. ജിസൈല്‍ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ അവരുടെ ചുണ്ടിലേക്ക് അനുമോള്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടുചെന്നതിനെയും മോഹന്‍ലാല്‍ വിമര്‍ശിച്ചു. എന്താണ് അനുമോളുടെ പ്രശ്നം എന്ന ചോദ്യത്തിലൂടെ അവരുടെ ഭാ​ഗം പറയാനുള്ള അവസരവും മോഹന്‍ലാല്‍ നല്‍കി. ഈ ചോദ്യത്തിന് മുന്നില്‍ കരച്ചില്‍ അടക്കാന്‍ ശ്രമിക്കുന്ന അനുമോളെയാണ് പ്രേക്ഷകര്‍ കണ്ടത്. എല്ലാവരും തനിക്കെതിരെ നില്‍ക്കുന്നു എന്നത് പലപ്പോഴായി അനുമോള്‍ മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചു.

ഇടവേളയ്ക്കായി മോഹന്‍ലാല്‍ മാറിനിന്ന സമയത്ത് അനുമോള്‍ ആദിലയോടും നൂറയോടും പറഞ്ഞ കാര്യം ശ്രദ്ധേയമായിരുന്നു. “ഞാന്‍ ഇവിടെ നില്‍ക്കില്ല. ഞാന്‍ ഇത്രയും ദിവസം ഇവിടെ നിന്നത് ആര്‍ക്ക് വേണ്ടിയെന്ന് അറിയാമോ? ബിഗ് ബോസിന് വേണ്ടിയിട്ടാ. റേറ്റിംഗ് കിട്ടാന്‍ വേണ്ടിയിട്ടാ. എനിക്ക് ഇത്രയും പെയ്‍മെന്‍റ് തന്ന് ഇവിടെ കൊണ്ടുനിര്‍ത്തിയിട്ടുണ്ടെങ്കിലേ. അപ്പോള്‍ അവരോട് ഒരു നന്ദി വേണ്ടേ. അതിനുള്ള കോണ്ടെന്‍റ് ഞാന്‍ കൊടുക്കുന്നുണ്ട്. പൈസയേക്കാള്‍ കൂടുതല്‍ ഞാന്‍ നില്‍ക്കുന്ന പ്രോഗ്രാമില്‍ റേറ്റിംഗ് വേണം. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്”, എന്നായിരുന്നു അനുമോളുടെ വാക്കുകള്‍. അതേസമയം ജിസൈലിന്‍റെ ചുണ്ടിലേക്ക് ടിഷ്യൂ പേപ്പര്‍ ഉരച്ചതിന് അനുമോളെയും അനുമോളെ പിടിച്ചു തള്ളിയതിന് ജിസൈനിനെയും അടുത്ത വാരത്തിലെ നോമിനേഷന്‍ ലിസ്റ്റിലേക്ക് ഇട്ടിട്ടുണ്ട്. ഇരുവരും രണ്ട് മണിക്കൂര്‍ നേരം ഒരുമിച്ച് ജയിലില്‍ കഴിയുന്നതിനൊപ്പം മറ്റെയാളുടെ ചിത്രം പേറുന്ന ബാഡ്ജ് ഒരാഴ്ച വസ്ത്രത്തില്‍ ധരിക്കുകയും വേണം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിഗ് ബോസ് കഴിഞ്ഞതോടെ സൗഹൃദം അവസാനിച്ചോ?; ചോദ്യങ്ങൾക്ക് മറുപടിയുമായി അനുമോളും ലക്ഷ്മിയും
'നെവിന്റെ ആറ്റിറ്റ്യൂഡാണ് ഏറ്റവുമധികം ഇഷ്ടമായത്'; പ്രിയപ്പെട്ട മത്സരാർത്ഥിയെക്കുറിച്ചു പറഞ്ഞ് അനൂപ് കൃഷ്ണൻ