
കൊച്ചി: കൊച്ചി കടലിലെ അനധികൃത സിനിമ ഷൂട്ടിംഗിൽ പിഴയിട്ട് ഫിഷറീസ് വകുപ്പ്. പെർമിറ്റില്ലാത്ത ബോട്ടിൽ അനുമതിയില്ലാതെ ഉൾക്കടലിൽ പോയതിൻ്റെ പേരിലാണ് നടപടി. ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ഇതിൽ പിഴയായി രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നാണ് നിർദ്ദേശം. പെർമിറ്റ് പുതുക്കാനും അഞ്ച് ലക്ഷം നൽകണം.
ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വി കെ അബു, ബെനഡിക്ട് സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പോലീസ് പിടിച്ചെടുത്തത്. നാവികസേനയുടെ സീ വിജിൽ പരിപാടിയുടെ ഭാഗമായുള്ള പരിപാടിയിലാണ് അനധികൃത ഷൂട്ടിംഗ് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഫിഷറീസ് വിഭാഗങ്ങളും കോസ്റ്റൽ പൊലീസും സംഭവത്തിൽ ഇടപെടുകയായിരുന്നു.
അനധികൃതമായി ബോട്ടുകൾ ഷൂട്ടിംഗിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 33 അംഗ സിനിമ സംഘമാണ് പെർമിറ്റില്ലാത്ത ബോട്ടിൽ യാതൊരു സുരക്ഷാക്രമീകരണവും ഇല്ലാതെ 5 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ ഷൂട്ടിംഗിനായി പോയത്. പിഴയിടാൻ മാത്രമാണ് ഫിഷറീസ് നിയമത്തിൽ സാധ്യത. ഇതിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ കേസെടുക്കണോ എന്നത് വിശദമായ പരിശോധനകൾക്ക് ശേഷം തീരുമാനിക്കാനാണ് കോസ്റ്റൽ പൊലീസ് തീരുമാനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ