
ഒരു കാലത്ത് കോടി ക്ലബ്ബുകൾ മലയാള സിനിമയ്ക്ക് അന്യമായിരുന്നു. ഇറങ്ങുന്ന സിനിമകളെല്ലാം വൻ വിജയം നേടിയെങ്കിലും കോടി ക്ലബ്ബുകൾ അങ്ങനെ ഉണ്ടായില്ല. ഒടുവിൽ 2016ൽ പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളത്തിന്റെ മോഹൻലാൽ ആ ചരിത്രം മാറ്റിക്കുറിച്ചു. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബെന്ന നേട്ടമായിരുന്നു പുലിമുരുകൻ സ്വന്തമാക്കിയത്. പിന്നീട് ഇങ്ങോട്ട് ഏതാനും സിനിമകൾ കൂടി ഈ കഥ ആവർത്തിച്ചു.
2024 ആയിരുന്നു കോടി ക്ലബ്ബുകളുടെ ചാകര മലയാളത്തിന് സമ്മാനിച്ച വർഷം. അക്കൂട്ടത്തിലെ അവസാന സിനിമയാണ് മാർക്കോ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം കഴിഞ്ഞ ദിവസം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിലീസ് ചെയ്ത പതിനാറ് ദിവസത്തിൽ ആയിരുന്നു മാർക്കോയുടെ ഈ സുവർണ നേട്ടം.
മലയാളത്തിൽ 100 കോടി ക്ലബ്ബിൽ എത്തുന്ന ഒൻപതാമത്തെ സിനിമ കൂടിയാണ് മാർക്കോ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ലൂസിഫർ, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നിവയാണ് മറ്റ് നൂറ് കോടി സിനിമകൾ. വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ ആടുജീവിതം ആണ്. ഒൻപത് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം.
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്
തൊട്ട് പിന്നിൽ 2018 ആണ്. പതിനൊന്ന് ദിവസത്തിലായിരുന്നു ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവും എടുത്താണ് 100 കോടി തൊട്ടത്. പിന്നാലെ ആവേശവും അജയന്റെ രണ്ടാം മോഷണവുമുണ്ട്. അതേസമയം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാര്‍ക്കോ പ്രദര്‍ശനം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ