
അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ മൂന്ന് ചിത്രങ്ങളാണ് ആട് 3, വാഴ 2, ഭരതനാട്യം 2: മോഹിനിയാട്ടം എന്നിവ. മൂന്ന് ചിത്രങ്ങളും മുൻ സിനിമകളുടെ സ്വീക്വലുകൾ എന്ന നിലയിൽ എത്തുകയും മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക പ്രതികരണവും നേടി മുന്നേറുകയാണ്. കോമഡി എന്റർടൈനർ ആയി ആടും വാഴയും എത്തിയപ്പോൾ ഡാർക്ക് കോമഡി ഴോണറിലാണ് മോഹിനായാട്ടം എത്തിയത്.
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3 ഇത്തവണ വലിയ സാമ്പത്തിക വിജയമാണ് നേടിയത്. റിലീസ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്. വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന് അവസാന ഭാഗമുണ്ടെന്ന് മിഥുൻ മാനുവൽ തോമസ് നേരത്തെ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സ സംവിധാനം ചെയ്‌ത ചിത്രമാണ് വാഴ 2 : ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ നായക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ഛൻ വാഴ 2 ഒരുക്കിയിരിക്കുന്നത്. സൗഹൃദവും കുടുംബ ബന്ധങ്ങളും വൈകാരിക നിമിഷങ്ങളാലും സമ്പന്നമായ വാഴ 2 ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടം കൈവരിച്ചിരുന്നു.
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി ഒരുക്കിയ ചിത്രമായിരുന്നു ഭരതനാട്യം. തിയേറ്ററിൽ വലിയ സാമ്പത്തിക വിജയം നേടാൻ സാഹ്‌ദിച്ചക്കില്ലെങ്കിലും മികച്ച പ്രശംസകളും ഒടിടിയിൽ വലിയ രീതിയിലുള്ള സ്‌ട്രീമിംഗ് നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭരതനാട്യം 2 : മോഹിനിയാട്ടം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. സൈജു കുറുപ്പ് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. മൂന്ന് ചിത്രങ്ങളിലും വിജയ് ബാബു ഉണ്ട് എന്നതും ഒരു പ്രത്യേകതയാണ്. ആടിൽ സർബത്ത് ഷമീർ എന്ന കഥാപാത്രമായി എത്തിയപ്പോൾ വാഴയിൽ മുജീബ് എന്ന അധ്യാപകന്റെ റോളിലും മോഹിനിയാട്ടത്തിൽ മോഹൻദാസ് എന്ന കഥാപാത്രവുമായാണ് വിജയ് ബാബു എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ