
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായ വിജയ് എത്തുന്നു. 2023 ല്‍ പുറത്തെത്തിയ ലിയോ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അത്രയും വലുതായിരുന്നു. തിയറ്ററുകളില്‍ വമ്പന്‍ ഫെസ്റ്റിവല്‍ മൂഡ് സൃഷ്ടിച്ചെത്തിയ അവസാന വിജയ് ചിത്രവും അത് തന്നെ. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട് ഇന്നേയ്ക്ക് മൂന്ന് വര്‍ഷങ്ങള്‍. ഇതിനോടനുബന്ധിച്ച് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വിജയ്‍ എന്ന താരത്തെയും ലിയോ എന്ന ചിത്രത്തെയും സെലിബ്രേറ്റ് ചെയ്യുന്നുണ്ട്.
ചിത്രത്തില്‍ പാര്‍ഥിപന്‍, ലിയോ എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലെത്തിയ വിജയ്‍യുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. തൃഷയായിരുന്നു നായിക. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതവും ആരാധകരെ സൃഷ്ടിച്ചു. പ്രി റിലീസ് ഹൈപ്പിനൊത്തുള്ള പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നേടിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്തും തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കളക്ഷന്‍ ഇപ്പോഴും ലിയോയുടെ പേരില്‍ തന്നെയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയോളമാണ് ലിയോ നേടിയത്. 2.0, ജയിലര്‍ എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ലിയോയുടെ വിജയത്തിന് ശേഷമാണ് വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് ശേഷം രണ്ട് സിനിമകള്‍ മാത്രമാണ് വിജയ്‍യുടേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമും എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകനും. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇറക്കാന്‍ പ്ലാന്‍ ചെയ്ത ചിത്രമായിരുന്നെങ്കിലും സെന്‍സര്‍ പ്രതിസന്ധിയില്‍ കുരുങ്ങി ജനനായകന്‍റെ റിലീസ് നീണ്ടുപോയി. ഒടുവില്‍ തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് വിജയ് മുഖ്യമന്ത്രി പദത്തിലും എത്തിയതിന് ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രേക്ഷകാഭിപ്രായം നേടിയില്ലെങ്കിലും കളക്ഷനില്‍ ഈ ചിത്രവും മുന്നേറിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ