അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡിന് അല്ലു അര്‍ജുൻ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‍കാരം ആലിയ ഭട്ടും കൃതി സനോണും സ്വന്തമാക്കി. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമര്‍വും ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിന് ലഭിച്ചപ്പോള്‍ മികച്ച മലയാള ചിത്രമായി ഹോം തെരഞ്ഞെടുക്കപ്പെട്ടു.
06:01 PM (IST) Aug 24
നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍തയും മികച്ച തിരക്കഥാകൃത്തുക്കളായി.
05:55 PM (IST) Aug 24
മികച്ച ഫീച്ചര്‍ ചിത്രമായി റോക്കട്രി ദ നമ്പി ഇഫക്റ്റ്.
05:54 PM (IST) Aug 24
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്‍ണു മോഹന്.
05:53 PM (IST) Aug 24
ആര്‍ആര്‍ആര്‍ മികച്ച ജനപ്രിയ ചിത്രം.
05:51 PM (IST) Aug 24
പുഷ്‍പ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുൻ മികച്ച നടനായി.
05:50 PM (IST) Aug 24
ഗംഗുഭായ് കത്തിയാവഡിയിലൂടെ മികച്ച നടിയായി ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലൂടെ കൃതി സനോണും തെരഞ്ഞെടുക്കപ്പെട്ടു.
05:48 PM (IST) Aug 24
അരുണ്‍ അശോകിനും സോനു കെ പിക്കുമാണ് പുരസ്‍കാരം.
05:47 PM (IST) Aug 24
ആര്‍ആര്‍ആറിന്റെ പശ്ചാത്തല സംഗീതത്തിനാണ് അവാര്‍ഡ്.
05:45 PM (IST) Aug 24
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ആര്‍ആര്‍ആര്‍ സിനിമയിലൂടെ കിംഗ് സോളമന്.
05:44 PM (IST) Aug 24
ഉപേന മികച്ച തെലുങ്ക് ചിത്രം.
05:43 PM (IST) Aug 24
ഹോം മികച്ച മലയാള ചിത്രം (സംവിധാനം റോജിൻ പി തോമസ്)
05:42 PM (IST) Aug 24
സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)
05:40 PM (IST) Aug 24
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശനം ഇന്ദ്രൻസിന്.
05:37 PM (IST) Aug 24
മികച്ച പരിസ്‍ഥിതി ചിത്രം ആവാസവ്യൂഹം (സംവിധാനം കൃഷാന്ദ്)
05:36 PM (IST) Aug 24
കണ്ടിട്ടുണ്ട് (സംവിധാനം അദിതി കൃഷ്‍ണദാസ്)
05:35 PM (IST) Aug 24
ഉണ്ണി കൃഷ്‍ണൻ (ഏക് ദ ഗാവോണ്‍)
05:33 PM (IST) Aug 24
കുലാഡ കുമാര്‍ ഭട്ടാചാര്‍ജീ (ഹാടിബൊണ്‍ധു)
05:32 PM (IST) Aug 24
ബാലെ ബംഗാര- അനിരുദ്ധ ജത്‍കര്‍
കരുവാരെയ്- ശ്രീകാന്ത് ദേവ
ദ ഹീലിംഗ് ടച്ച്- ശ്വേതാ കുമാര്‍ ദാസ്
ഏക് ദുവ- റാം കമല്‍ മുഖര്‍ജി
05:27 PM (IST) Aug 24
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു.
05:16 PM (IST) Aug 24
ഗംഗുഭായ് കത്തിയാവാഡി എന്ന ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് ആലിയ ഭട്ട് മികച്ച നടിയാകാൻ മത്സരിക്കുന്നത്.
05:13 PM (IST) Aug 24
റോക്കട്രി ദ നമ്പി ഇഫക്റ്റ് ചിത്രത്തിലെ പ്രകടനത്തിന് ആര്‍ മാധവന് മികച്ചനുള്ള പുരസ്‍കാരത്തിന് പരിഗണിക്കുന്നു.
05:11 PM (IST) Aug 24
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പ്രഖ്യാപനം തത്സമയം പിഐബിയുടെ യുട്യൂബ് ചാനലില്‍ കാണാം.
05:02 PM (IST) Aug 24
മികച്ച നടിയാകാനുള മത്സരത്തില്‍ മുൻനിരയില്‍ കങ്കണയും ആലിയ ഭട്ടും.
05:02 PM (IST) Aug 24
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടൻ.