എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉടന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്. ചിത്രസംയോജനത്തിനും ആട്ടത്തിന് ദേശീയ അവാര്‍ഡുണ്ട്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപദഥ് ബാലതാരമായും നടിയായി നിത്യാ മേനനും തെരഞ്ഞെടുക്കപ്പെട്ടു.

02:46 PM (IST) Aug 16
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുചിത്രമ്പലം)
ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)
നവാഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ)
തെലുങ്ക് ചിത്രം - കാർത്തികേയ 2
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
മികച്ച ഗായകൻ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
02:42 PM (IST) Aug 16
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധായികയായി തിളങ്ങി മലയാളിയായ മറിയം ചാണ്ടി മാനാഞ്ചേരി.
02:38 PM (IST) Aug 16
കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഋഷബ് ഷെട്ടിയാണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത്.
02:31 PM (IST) Aug 16
ഉഞ്ചായ് എന്ന ചിത്രത്തിലൂടെ സൂരജ് ആർ ബർജാത്യ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
02:29 PM (IST) Aug 16
മികച്ച വിഎഫ്എക്‌സ് ചിത്രമായി ബ്രഹ്മാസ്ത്രയെ തെരഞ്ഞെടുത്തു. അയൻ മുഖർജിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
02:25 PM (IST) Aug 16
ഉഞ്ചായിയിലെ അഭിനയത്തിന് നീന ഗുപ്ത മികച്ച സഹ നടിയായി.
02:23 PM (IST) Aug 16
ബ്രഹ്മാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി പ്രീതം തെരഞ്ഞെടുക്കപ്പെട്ടു.
02:20 PM (IST) Aug 16
ഗുൽമോഹർ എന്ന ഹിന്ദി ചിത്രത്തിലൂടെ മനോജ് ബാജ്‌പേയിക്ക് പ്രത്യേക പരാമർശം ലഭിച്ചപ. സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരിക്കും പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്.
02:20 PM (IST) Aug 16
ഷർമിള ടാഗോറിൻ്റെ ഗുൽമോഹർ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.
02:15 PM (IST) Aug 16
മികച്ച നടനുള്ള പുരസ്കാരം ഋഷഭ് ഷെട്ടിയ്ക്ക്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
02:14 PM (IST) Aug 16
മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനന്. തിരുചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യ അവാർഡിന് അർഹയായത്. മിത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകൻ. മാൻസി പരേഖറും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി.
02:12 PM (IST) Aug 16
മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീപഥിന്. മാളികപ്പുറം എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീപഥ് പുരസ്കാരത്തിന് അർഹനായത്.
02:11 PM (IST) Aug 16
സൗദി വെള്ള എന്ന മലയാള ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
02:09 PM (IST) Aug 16
പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എ ആർ റഹ്മാന് ലഭിച്ചു.
02:08 PM (IST) Aug 16
മലയാള ചിത്രം ആട്ടത്തിന് വീണ്ടും പുരസ്കാരം. മികച്ച എഡിറ്റർക്ക് ഉള്ള ദേശീയ പുരസ്കാരം ആണ് ആട്ടത്തിന് ലഭിച്ചിരിക്കുന്നത്. മഹേഷ് ഭൂവാനന്ദൻ ആണ് എഡിറ്റർ.
02:06 PM (IST) Aug 16
മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്കാരം ആട്ടം എന്ന മലയാള സിനിമയ്ക്ക്.
02:05 PM (IST) Aug 16
സ്റ്റണ്ട് കൊറിയോഗ്രഫിക്കുള്ള അവാർഡും ലഭിച്ചു കെജിഎഫിന്. അന്‍ബറിവ് ആണ് സംഘട്ടനം ഒരുക്കിയത്.
02:04 PM (IST) Aug 16
എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം മലയാള ചിത്രമായ ആട്ടത്തിന്. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം.
02:01 PM (IST) Aug 16
മികച്ച കന്നഡ സിനിമയ്ക്കുള്ള അവാർഡ് കെജിഎഫ് 2വിന് ലഭിച്ചു. പ്രശാന്ത് നീൽ ആണ് സംവിധാനം.
02:00 PM (IST) Aug 16
മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. തരുൺ മൂർത്തിയാണ് സംവിധാനം
01:58 PM (IST) Aug 16
സോഹിൽ വൈദ്യയുടെ മർമേഴ്സ് ഓഫ് ജംഗിളിന് മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം.
01:58 PM (IST) Aug 16
സോഹിൽ വൈദ്യയുടെ മർമേഴ്സ് ഓഫ് ജംഗിളിന് മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം.
01:56 PM (IST) Aug 16
ജോസി ബെനഡിക്ടിന്റെ കോക്കനട്ട് ട്രീ എന്ന ചിത്രത്തിനാണ് മികച്ച അനിമേഷൻ സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചത്.
01:54 PM (IST) Aug 16
മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും സംഗീതസംവിധായകൻ വിശാൽ ശേഖറിന് ലഭിച്ചു.
01:53 PM (IST) Aug 16
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മോണോ നോ അവയറിന് മികച്ച തിരക്കഥയ്ക്കും മികച്ച ഛായാഗ്രഹണത്തിനുമുള്ള അവാർഡുകൾ ലഭിച്ചു.
01:48 PM (IST) Aug 16
മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം മലയാളിയായ കിഷോർ കുമാറിന്. സംസ്ഥാന ചലച്ചിത്ര അവാർഡിലും അദ്ദേഹത്തിനായിരുന്നു പുരസ്കാരം.
01:46 PM (IST) Aug 16
മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്കാരം ദീപക് ദുഹയ്ക്ക് ലഭിച്ചു.
01:43 PM (IST) Aug 16
എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു.
01:24 PM (IST) Aug 16
കാന്താര, പൊന്നിയിൻ സെൽവൻ, തിരുചിത്രമ്പലം, മലയാള ചിത്രം എന്നാ താൻ കേസ് കൊട്, ആട്ടം, കാഥികൻ, തുടങ്ങിയ ചിത്രങ്ങളും മത്സരരംഗത്ത് ഉണ്ടെന്നാണ് സൂചനകൾ. മാളികപ്പുറത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് പരിഗണനയിൽ ദേവനന്ദയും ഇടം നേടിയെന്നാണ് സൂചന. മികച്ച നടിക്കുള്ള പരിഗണനയിൽ സായി പല്ലവിയും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്.
01:18 PM (IST) Aug 16
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഏവരും ഉറ്റു നോക്കുന്നത് മികച്ച നടനുള്ള അവാർഡ് ആണ്. റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട കാന്തരയ്ക്ക് വേണ്ടിയാണ് ഋഷഭ് ഷെട്ടി മത്സരിക്കുന്നത്. അതേസമയം, പട്ടികയില്‍ കുഞ്ചാക്കോ ബോബനും ഉണ്ടെന്നാണ് വിവരം.