72 ഹുറൈന് ട്രെയിലറിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്ന് സെന്‍സര്‍ ബോര്‍ഡ്

Published : Jun 29, 2023, 09:37 PM IST
72 ഹുറൈന് ട്രെയിലറിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്ന് സെന്‍സര്‍ ബോര്‍ഡ്

Synopsis

72 ഹുറൈന് സർട്ടിഫിക്കേഷൻ നിരസിച്ചതായി പറയുന്ന  റിപ്പോർട്ടുകൾ തെറ്റാണെന്നും. ചിത്രത്തിന് 2019 ല്‍ തന്നെ 'എ' സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ്  

ദില്ലി: അശോക് പണ്ഡിറ്റ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന  ചിത്രമായ 72 ഹുറൈന്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരിച്ച്  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ചിത്രത്തിന്‍റെ ട്രെയിലറിന് സെന്‍സറിംഗ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് പറഞ്ഞ് അശോക്  പണ്ഡിറ്റ് സെൻസർ ബോർഡിനെതിരെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിശദീകരണ കുറിപ്പുമായി സിബിഎഫ്‌സി രംഗത്ത് എത്തിയത്.

72 ഹുറൈന് സർട്ടിഫിക്കേഷൻ നിരസിച്ചതായി പറയുന്ന  റിപ്പോർട്ടുകൾ തെറ്റാണെന്നും. ചിത്രത്തിന് 2019 ല്‍ തന്നെ 'എ' സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ടെന്നും അതിന്‍റെ ട്രെയിലർ സര്‍ട്ടിഫിക്കേഷന്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചതെന്ന് പറയുന്നതെന്ന് സിബിഎഫ്‌സി പറയുന്നു. 

"കഴിഞ്ഞ ജൂണ്‍ 19നാണ് ട്രെയിലര്‍ സര്‍ട്ടിഫിക്കേഷന് നല്‍കിയത്.  അപേക്ഷകനോട് ആവശ്യമായ രേഖകള്‍ സമർപ്പിക്കാൻ ആദ്യം അവശ്യപ്പെട്ടിരുന്നു. അത് നല്‍കിയതിന് പിന്നാലെ ചില പരിഷ്ക്കരണങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. ചിത്രത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് 27-6-2023-ന് നൽകി. അപേക്ഷകന്‍റെ പ്രതികരണം അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും" - പ്രസ്താവനയില്‍ സിബിഎഫ്‌സി പറഞ്ഞു. 

"ട്രെയിലറിൽ നിന്ന് ചില രംഗങ്ങളും വാക്കുകളും നീക്കം ചെയ്യാൻ അവർ (സെൻസർ ബോർഡ്) ഞങ്ങളോട് ആവശ്യപ്പെട്ടു, എന്നാൽ ആ രംഗങ്ങൾ സിനിമയിൽ കാണിക്കുന്നതില്‍ അവർക്ക് എതിർപ്പില്ല. ഈ വൈരുദ്ധ്യത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നു. ഈ സിനിമ ഒരു മതത്തിനും എതിരല്ല, തീവ്രവാദത്തെയാണ് എതിര്‍ക്കുന്നത് " - ചിത്രത്തിന്‍റെ സംവിധായകന്‍ അശോക് പണ്ഡിറ്റ് നേരത്തെ പറഞ്ഞിരുന്നു. 

കിടിലന്‍ ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സിന്‍റെ ടീസർ; ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

ശരത് അപ്പാനിയുടെ ക്യാംപസ് ത്രില്ലർ ചിത്രം 'പോയിന്റ് റേഞ്ച്'; തച്ചക് മച്ചക് വീഡിയോ സോങ് റിലീസായി

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍