83 Movie Television Premiere : ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി '83'; ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Published : Apr 02, 2022, 10:13 AM ISTUpdated : Apr 02, 2022, 10:17 AM IST
83 Movie Television Premiere : ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി '83'; ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Synopsis

മലയാളത്തിൽ 83 അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. 

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രം '83'യുടെ(83 movie)ടെലിവിഷന്‍ പ്രീമിയര്‍ പ്രദര്‍ശനം ഏഷ്യാനെറ്റില്‍. ഏപ്രിൽ മൂന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്‍വീര്‍ സിംഗ്(Ranveer Singh) നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ആണ്. 

മലയാളത്തിൽ 83 അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. 
രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ഡിസംബർ 24നാണ് റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.

വെല്ലുവിളിയായത് കപിലിന്‍റെ ബൗളിംഗ് ആക്ഷന്‍; രണ്‍വീര്‍ സിംഗ്

കപിൽ ദേവിന്‍റെ ബൗളിംഗ് ആക്ഷനായിരുന്നു 83 സിനിമയിലെ നായകനായപ്പോൾ ഏറ്റവും പ്രയാസമായതെന്നായിരുന്നു രൺവീർ സിംഗ് പറഞ്ഞത്. ഇന്ത്യ മുഴുവനറിയാവുന്ന ആ ശൈലി ഏറെ പണിപ്പെട്ടാണ് സിനിമയ്ക്കായി പരിശീലിച്ചതെന്നും രൺവീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിംഗ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം  പേരെഴുതാൻ കപിലിന് സഹായകമായ ബൗളിംഗ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കി. ഇതിഹാസതാരം സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശവും സിനിമയ്ക്ക് സഹായമായി. ട്രെയിലർ കണ്ടപ്പോൾ തന്നെ വൈകാരികമായ അനുഭവമെന്നായിരുന്ന കപിലിന്‍റെ പ്രതികരണം.

ആടുജീവിതത്തിന് ശേഷം 'എമ്പുരാൻ'; മോഹൻലാൽ ചിത്രം അടുത്ത വർഷമെന്ന് പൃഥ്വിരാജ്

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ(Empuraan Movie). പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്. ആരാധകർക്കിടയിൽ എമ്പുരാൻ ചർച്ചാവിഷയം ആകുന്നുണ്ടെങ്കിലും എന്നാകും ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങനെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ജന​ഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വി ഇക്കാര്യം പറ‍ഞ്ഞത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി മനസ്സ് തുറന്നിരുന്നു. ‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല,’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ