97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. ടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ.

09:14 AM (IST) Mar 03
അനോറ
09:08 AM (IST) Mar 03
മൈക്കി മാഡിസണ്‍ - അനോറ
09:00 AM (IST) Mar 03
ഷോണ്‍ ബേക്കര്‍ - അനോറ
08:52 AM (IST) Mar 03
അഡ്രിയൻ ബ്രോഡി - ദി ബ്രൂട്ടലിസ്റ്റ്
08:38 AM (IST) Mar 03
ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം.
08:28 AM (IST) Mar 03
ഐ ആം സ്റ്റില്‍ ഹീയര്‍
08:26 AM (IST) Mar 03
ലോല്‍ ക്രൗളി - ദ ബ്രൂട്ട്ലിസ്റ്റ്
08:14 AM (IST) Mar 03
അന്തരിച്ച വിഖ്യാത നടന്‍ ജീൻ ഹാക്ക്മാനെ സ്മരിച്ച് ഓസ്കാര്‍ വേദി.രണ്ട് തവണ ഓസ്കാര്‍ നേടിയ നടനാണ് ഹാക്ക്മാന്‍. മോര്‍ഗന്‍ ഫ്രീമാനാണ് ജീൻ ഹാക്ക്മാനെ അനുസ്മരിച്ചത്.ഒപ്പം സിനിമ രംഗത്ത് നിന്നും കഴിഞ്ഞ വര്‍ഷം വിടവാങ്ങിയ പ്രമുഖരെയും സ്മരിച്ചു
08:09 AM (IST) Mar 03
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദേശം നേടിയ ഇന്ത്യന്‍ സാന്നിധ്യമുള്ള അനുജയ്ക്ക് പുരസ്കാരമില്ല
08:08 AM (IST) Mar 03
ഐ ആം നോട്ട് റോബോട്ട്
08:00 AM (IST) Mar 03
ഡ്യൂണ്‍ പാര്‍ട്ട് 2
07:57 AM (IST) Mar 03
ഡ്യൂണ്‍ പാര്‍ട്ട് 2
07:55 AM (IST) Mar 03
ലോസ് അഞ്ചലസ് തീപിടുത്തത്തില്‍ സേവനം നടത്തിയ അഗ്നിശമന സേനയെ ഓസ്കാര്‍ വേദിയില്‍ ആദരിച്ചു
07:48 AM (IST) Mar 03
ഇസ്രയേല്‍ പാലസ്തീന്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ സമാധനത്തിന് ശ്രമിക്കുന്ന നാല് ആക്ടിവിസ്റ്റുകളുടെ കഥയാണ് ഫലസ്തീൻ-ഇസ്രായേലി കൂട്ടായ്‌മയില്‍ ഒരുങ്ങിയ അതര്‍ ലാന്‍റ് പറയുന്നത്.
07:47 AM (IST) Mar 03
നോ അതര്‍ ലാന്‍റ്
07:42 AM (IST) Mar 03
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
07:33 AM (IST) Mar 03
'എല്‍ മാല്‍' - എമിലിയ പെരെസ്
07:29 AM (IST) Mar 03
വിക്കെഡ് എന്ന ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചു
07:25 AM (IST) Mar 03
യുഎസ് പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തെയും ഭാഷ നായത്തെയും വിമര്‍ശിച്ച് മികച്ച സഹനടിക്കുള്ള ഓസ്കാര്‍ നേടിയ സോയി സാൽഡാനയുടെ പുരസ്കാരം വാങ്ങിയ ശേഷമുള്ള പ്രതികരണം. 1961 ല്‍ എന്‍റെ മുത്തശ്ശി കുടിയേറ്റക്കാരിയായാണ് ഈ നാട്ടില്‍ എത്തിയതെന്നും. ഈ നാട്ടില്‍ നിന്നാണ് താന്‍ ഇതെല്ലാം നേടിയത് എന്നും. ഡൊമനിക്കന്‍ വംശജയായ ഓസ്കാര്‍ നേടുന്ന ആദ്യവനിതയാണ് താനെന്നും, എന്നാല്‍ അവസാനത്തെ ആളായിരിക്കില്ലെന്നും സോയി പറഞ്ഞു. വലിയ കൈയ്യടിയോടെയാണ് സദസ് സോയിയുടെ വാക്കുകള്‍ കേട്ടത്. തന്‍റെ ഭാഷ സ്പാനീഷ് ആണെന്നും ഇവര്‍ പറഞ്ഞു, സ്പാനീഷിന്‍റെ സദസിനെ അഭിവാദ്യവും ചെയ്തു അവതാര്‍ അടക്കം ചിത്രങ്ങളിലെ താരമായ നടി.
07:20 AM (IST) Mar 03
സോയി സാൽഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം, എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്കാരം
07:11 AM (IST) Mar 03
അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് മികച്ച എഡിറ്റര്‍ക്കുള്ള ഓസ്കാര്‍ ലഭിച്ചു. അനോറയുടെ രണ്ടാമത്തെ ഓസ്കാറാണ് ഇത്.
07:04 AM (IST) Mar 03
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കാര്‍ വേദിയില്‍ നടന്നു.
06:54 AM (IST) Mar 03
ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.
06:46 AM (IST) Mar 03
ഇന്ത്യയിൽ നിന്ന് ഓസ്‌കാർ പുരസ്‌കാര ചടങ്ങുകള്‍ കാണുന്നവരെ ഹിന്ദിയില്‍ അഭിവാദ്യം ചെയ്ത് അവതാരകന്‍ കോനൻ ഒബ്രിയൻ. പ്രസംഗത്തിൻ്റെ ഭാഗമായി അദ്ദേഹം പറഞ്ഞു, "നഷേ കെ സാത്ത് ഓസ്കാർ" എന്നാണ് ഇദ്ദേഹം പറഞ്ഞത്.
06:43 AM (IST) Mar 03
കോണ്‍ക്ലേവിന് ആദ്യത്തെ പുരസ്കാരം, മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കാണ് പുരസ്കാരം
06:40 AM (IST) Mar 03
അനോറയ്ക്ക് ആദ്യ പുരസ്കാരം. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി.
06:36 AM (IST) Mar 03
വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.
06:23 AM (IST) Mar 03
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം ലാത്വിവിയയില്‍ നിന്ന് ഓസ്കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ്
06:17 AM (IST) Mar 03
06:14 AM (IST) Mar 03
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം.
06:13 AM (IST) Mar 03
മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി.
06:06 AM (IST) Mar 03
ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. റോബര്‍ട്ട് ബ്രൗണി ജൂനിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്.
05:38 AM (IST) Mar 03
97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങ് ആരംഭിച്ചു
05:28 AM (IST) Mar 03
ഈ വർഷത്തെ ഓസ്‌കാർ അവതാരകനും ഹാസ്യനടനും മുൻ ലേറ്റ് നൈറ്റ് ഷോ അവതാരകനുമായ കോനൻ ഒബ്രിയാനാണ് അവതരിപ്പിക്കുന്നത്.
05:25 AM (IST) Mar 03
14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസാണ് ഇത്തവണ അവാര്‍ഡ് പ്രതീക്ഷയില്‍ മുന്നില്‍. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്ക് ഓസ്‍കർ നാമനിർദ്ദേശമുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലാണ് നാമനിർദ്ദേശം. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.
05:22 AM (IST) Mar 03
97-ാമത് ഓസ്കർ അവാർഡുകൾ അല്‍പ്പ സമയത്തിനകം പ്രഖ്യാപിച്ച് തുടങ്ങും. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദേശം നേടിയ അനുജ എന്ന ചിത്രത്തിലാണ് ഇന്ത്യൻ പ്രതീക്ഷ.
രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ശിൽപിയുടെ കഥ പറഞ്ഞ ദ ബ്രൂട്ടലിസ്റ്റ്, ലൈംഗിക തൊഴിലാളിയുടെ ജീവിതം അനാവരണം ചെയ്ത അനോറ, വത്തിക്കാൻ ത്രില്ലർ കോൺക്ലേവ് തുടങ്ങി മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുടെ ലൈനപ്പാണ് ഇത്തവണ ഉള്ളത്. പെൺ സാന്നിധ്യം ഏറെയുള്ള സംവിധായക നിരയിലും കപ്പ് ആരടിക്കും എന്നത് പ്രവചനാതീതമാണ്.
ട്രംപിന്‍റെ നയങ്ങള്‍ക്ക് എതിരായ സിനിമകള്‍ ഏറെ; രാഷ്ട്രീയ പ്രഖ്യാപനമാവുമോ ഓസ്കര്‍ വേദി?