'എത്ര നന്ദി പറഞ്ഞാലും തീരില്ല', സംവിധായകൻ മിഷ്‍കിനോട് ലോകേഷ് കനകരാജ്

Published : Mar 01, 2023, 10:24 PM IST
'എത്ര നന്ദി പറഞ്ഞാലും തീരില്ല', സംവിധായകൻ മിഷ്‍കിനോട് ലോകേഷ് കനകരാജ്

Synopsis

മിഷ്‍കിന് നന്ദി പറഞ്ഞ് മതിവരാതെ സംവിധായകൻ ലോകേഷ് കനകരാജ്.

തെന്നിന്ത്യൻ പ്രേക്ഷകരാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ് 'ലിയോ'യുടെ പ്രത്യേകത. നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായി അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ 'ലിയോ'യില്‍ അഭിനയിച്ച ഹിറ്റ് സംവിധായകൻ മിഷ്‍കിന് നന്ദി പറഞ്ഞ് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

താങ്കളോടൊപ്പം ഇങ്ങനെ അടുത്ത് പ്രവര്‍ത്തിക്കാൻ തനിക്ക് കഴിഞ്ഞതില്‍ എത്രമാത്രം നന്ദിയുണ്ടെന്നും ഭാഗ്യവാനാണ് എന്നതും പ്രകടിപ്പിക്കാൻ വാക്കുകള്‍ മതിയാകില്ല. താങ്കള്‍ ഞങ്ങളുടെ സെറ്റിലുണ്ടായപ്പോള്‍ ഗംഭീരമായിരുന്നു. ഒരിക്കലും നന്ദി പറഞ്ഞ് തീരില്ല. എങ്കിലും മില്യണ്‍ നന്ദി സര്‍ എന്നുമാണ് സംവിധായകൻ ലോകേഷ് കനകരാജ് കുറിച്ചത്.

തൃഷയാണ് വിജയ്‍യുടെ നായികയായി 'ലിയോ'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, മാത്യു, സഞ്ജയ് ദത്ത, അര്‍ജുൻ,  പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, മനോബാല തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം എസ് എസ് ലളിത് കുമാര്‍, ജഗദിഷ് പളനിസാമി എന്നിവരാണ് നിര്‍മിക്കുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്.

Read More: ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു