ശിവകാര്‍ത്തികേയന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, വമ്പൻ ചിത്രത്തില്‍ താരം നായകനാകും

By Web TeamFirst Published Jan 22, 2023, 10:58 AM IST
Highlights

തമിഴകത്തിന്റെ ഹിറ്റ് മേക്കറിന്റെ പുതിയ ചിത്രത്തില്‍ നായകനാകാൻ ശിവകാര്‍ത്തികേയൻ.

തമിഴകത്ത് കഴിഞ്ഞ വര്‍ഷം ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. തമിഴകത്ത് ഒരു ഹിറ്റ് മേക്കറുടെ ചിത്രത്തിലും ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്ത. എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ ആദ്യമായി ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നതാണ് തമിഴകത്ത് നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ മിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. 

ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ് ആണ്'. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക. 

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'മാവീരനാ'യുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. മഡോണി അശ്വിൻ ആണ് ശിവകാര്‍ത്തികേയന്റെ ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിൻ ആണ് 'മാവീരൻ' ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് . സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്.

Read More: 'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍

click me!