'അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്', ക്യൂട്ട് ഫോട്ടോയുമായി എ ആര്‍ റഹ്‍മാൻ

Published : Aug 16, 2022, 02:27 PM IST
'അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്', ക്യൂട്ട് ഫോട്ടോയുമായി എ ആര്‍ റഹ്‍മാൻ

Synopsis

കുട്ടിക്കാലത്തെ ക്യൂട്ട് ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ.

രാജ്യത്തിന് ആമുഖങ്ങള്‍ വേണ്ട സംഗീത സംവിധായകനാണ് എ ആര്‍ റഹ്‍മാൻ. വര്‍ഷങ്ങളായി സംഗീത ആസ്വാദകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന എ ആര്‍ റഹ്‍മാൻ സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ എ ആര്‍ റഹ്‍മാൻ കുട്ടിക്കാലത്തെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ന് ക്യാപ്ഷൻ എഴുതിയാണ് എ ആര്‍ റഹ്‍മാൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഗാനം 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിലേതാണ്.  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന 'വെന്ത് തനിന്തത് കാട്'. ചിമ്പു നായകനാകുന്ന ചിത്രത്തിലെ 'മറക്കുമാ നെഞ്ചം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അടുത്തിടെ പുറത്തുവിട്ടത്. താമരൈ ആണ്  എ ആര്‍ റഹ്‍മാൻ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

'കോബ്ര' എന്ന പുതിയ സിനിമയുടെ സംഗീത സംവിധാനവും എ ആര്‍ റഹ്‍മാൻ ആണ് നിര്‍വഹിക്കുന്നത്.  ചിത്രത്തിലെ ഉയിര് ഉറുഗുദേ' എന്നതടക്കമുള്ള ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു. ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു.  ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിലുള്ള  ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രം ആണ് നായകൻ.

അടുത്തിടെ ഒരു മലയാള ചിത്രത്തിനും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിനു വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'യോദ്ധ' എന്ന ചിത്രത്തിനു വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. ബ്ലസ്‍ലി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആണ്.

Read More : ലാല്‍ ജോസിന്റെ 'സോളമന്റെ തേനീച്ചകള്‍', ട്രെയിലര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക