ഐശ്വര്യ രജനികാന്തിന്റെ ചിത്രത്തില്‍ സംഗീതം, വീഡിയോ പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

By Web TeamFirst Published Nov 26, 2022, 12:32 PM IST
Highlights

'ലാല്‍ സലാം' എന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ വീണ്ടും സംവിധായികയാകുകയാണ്. 'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു ഐശ്വര്യ രജനികാന്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ 'ലാല്‍ സലാ'മിന്റെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ്.

രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.

Jamming with the most promising female Director for in mumbai. pic.twitter.com/Qg83tefxxv

— A.R.Rahman (@arrahman)

സിരുത്തൈ ശിവ സംവിധാനം ചെയ്‍ത 'അണ്ണാത്തെ' എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക.

ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന 'ജയിലര്‍' ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.  തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍  നെല്‍സണിന് രജനീകാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Read More: അമലാ പോള്‍ നായികയായി 'ദ ടീച്ചര്‍', ഗാനം പുറത്ത്

click me!