'വിവാഹിതയായത് ഇനി രഹസ്യമല്ല', ഫോട്ടോയും പുറത്തുവിട്ട് നടി ഫ്രീദ പിന്റോ

Web Desk   | Asianet News
Published : Oct 22, 2021, 04:07 PM IST
'വിവാഹിതയായത് ഇനി രഹസ്യമല്ല', ഫോട്ടോയും പുറത്തുവിട്ട് നടി ഫ്രീദ പിന്റോ

Synopsis

കോറി ട്രാനുമായി വിവാഹിതയായതിന്റെ ഫോട്ടോ പുറത്തുവിട്ട് നടി ഫ്രീദ പിന്റോ.

ദ സ്ലംഡോഗ് മില്യണയറെ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഫ്രീദ പിന്റോ (Freida Pinto). ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭയുള്ള നടിയുള്ള നടി എന്ന പ്രശസ്‍തി ഫ്രീദ പിന്റോ സ്വന്തമാക്കി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും ഫ്രീദ പിന്റോവിന് കഴിഞ്ഞു. വിവാഹിതയായത് വെളിപ്പെടുത്തിയതിന് പിന്നാലെ ഫോട്ടോയും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രീദ പിന്റോ. 

കോറി ട്രാനുമായി (Cory Tran) വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നേരത്തെ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. 2019 നവംബറിലായിരുന്നു ഫ്രീദ പിന്റോയുടെയും കോറി ട്രാന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുഞ്ഞ് ജനിക്കാൻ പോകുകയാണെന്ന കാര്യം കഴിഞ്ഞ ജൂണില്‍ ഫ്രീദ പിന്റോ അറിയിച്ചിരുന്നു. വിവാഹവും കഴിഞ്ഞെന്നും അടുത്തിടെ ഫ്രീദ പിന്റോയും കോറി ട്രാനും അറിയിച്ചു.  വിവാഹസ്വപ്‍നങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു ഫ്രീദ പിന്റോയുടെ വെളിപ്പെടുത്തല്‍. വിവാഹം ഇതിനകം കഴിഞ്ഞു എന്നായിരുന്നു ഫ്രീദ പിന്റോ പറഞ്ഞത്.

ഇന്ത്യൻ രീതിയിലുള്ള ആര്‍ഭാടമായ വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല എന്നും ഫ്രീദ പിന്റോ പറഞ്ഞിരുന്നു.

വിസ്‍യമകരമായ വിവാഹം ആകണം എന്ന് ആഗ്രഹിച്ചിരുന്നു. കൊവിഡ് ദുരിതം വന്നപ്പോള്‍ ഇനി അധികം കാത്തിരിക്കേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ വിവാഹിതരരായിയെന്നുമാണ് ഫ്രീദ പിന്റോ പറയുന്നത്. കുഞ്ഞ് കോറി വരുന്നൂവെന്നായിരുന്നു താൻ ഗര്‍ഭിണിയായതിനെ കുറിച്ച് ഫ്രീദ പിന്റോ പറഞ്ഞത്. വിവാഹക്കാര്യം രഹസ്യമല്ലെന്ന് വ്യക്തമാക്കിയാണ് ഫോട്ടോ പങ്കുവെച്ച് ഫ്രീദ പിന്റോ ഇപോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.  ഒരു വര്‍ഷം മുമ്പ് താൻ വിവാഹിതയായി എന്നാണ് ഫ്രീദ പിന്റോ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ