
റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്റ്റ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ 'പില്ലർ നമ്പർ.581' എന്ന ഹ്രസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. അഞ്ച് മുതൽ 50 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്‍ത് ചിത്രമാണ് 'പില്ലർ നമ്പർ.581' തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത് (Aadhi Shan).
വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്റ്റ് ആക്ടർ പുരസ്‌കാര ജേതാവാകാൻ കഴിഞ്ഞത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തില്‍ 'ഡോ. രവി' എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. സക്കീർ ഹുസൈൻ ,അഖില പുഷ്‍പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
മാഗസിൻ മീഡിയ ആണ് ചിത്രം നിര്‍മിക്കുന്നത്. സക്കീർ ഹുസൈൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. 'പില്ലർ നമ്പർ 581' ചിത്രത്തിന്റെ സംഗീതം അരുൺ രാജ്. ആർട്ട് നസീർ ഹമീദ്.
അമൽ ചന്ദ്രൻ ആണ് ചിത്രത്തിന്റെ മേക്കപ്പ്. കോസ്റ്റ്യൂം സ്റ്റെല്ല റിയാസ്. 'പില്ലർ നമ്പർ 581' ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ഫിയോസ് ജോയ് ആണ്. സിയാദ് റഷീദ് ചിത്രസംയോജനം.
Read More : വിക്രത്തിന്റെ 'കോബ്ര'യ്‍ക്ക് എ ആര്‍ റഹ്‍മാന്റെ സംഗീതം, ഗാനം പുറത്തുവിട്ടു