ഗോത്ര വൈദ്യം പ്രമേയമാക്കി സിനിമ; 'ആദി മര്ന്ത്' ആരംഭിച്ചു

Published : Dec 27, 2024, 11:21 AM IST
ഗോത്ര വൈദ്യം പ്രമേയമാക്കി സിനിമ; 'ആദി മര്ന്ത്' ആരംഭിച്ചു

Synopsis

വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രം

അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിർമ്മിക്കുന്ന ആദി മര്ന്ത്- ഗോഡ്സ് ഓൺ മെഡിസിൻ എന്ന ഡോക്യുഫിക്ഷൻ സിനിമയുടെ പൂജാ കർമ്മം ഗുരുവായൂർ സായ് മന്ദിരത്തിൽ നടന്നു. മൗനയോഗി സ്വാമി ഹരിനാരായണൻ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ഗോത്രഗായിക വടികിയമ്മ, രംഗസ്വാമി വൈദ്യർ, അജിത്ത് ഷോളയൂർ, കെ പി ഉദയൻ, ബാബുരാജ്, രവി ചങ്കത്ത് എന്നിവർ ഗോത്ര സംസ്ക്കാര മൂല്യങ്ങളെപ്പറ്റി സംസാരിച്ചു.

അട്ടപ്പാടിയിലെ ഗോത്രഭാഷാ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി നിരവധി അംഗീകാരങ്ങൾ നേടിയ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മാധ്യമ പ്രവർത്തകൻ അജിത്ത് ഷോളയൂർ എഴുതുന്നു. സായ് സഞ്ജീവനി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു. ശിവാനി, മുകേഷ് ലാൽ എന്നിവർ എഴുതിയ വരികൾക്ക് വിജീഷ് മണി സംഗീതം പകരുന്നു.

ഛയാഗ്രഹണം നിധിൻ ഭഗത്ത്, എഡിറ്റർ മാരുതി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ട- ഉദയശങ്കർ, പശ്ചാത്തല സംഗീതം മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ റോജി പി കുര്യൻ, കല കൈലാഷ് തൃപ്പൂണിത്തുറ, മേക്കപ്പ് സിജി ബിനേഷ്, വസ്ത്രാലങ്കാരം ഭാവന, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശരത് ബാബു ,പരസ്യകല സീറോ ക്ലോക്ക്, ലോക്കേഷൻ അട്ടപ്പാടി.

ഗോത്ര സംസ്കാരത്തിന്റെയും കലകളുടെയും തനിമ ചോരാതെ ആദിമ ജനതയുടെ ഔഷധങ്ങളും ചികിത്സാ രീതികളും ലോകത്തിന് പരിചയപ്പെടുത്തുന്ന ചിത്രമാണ് ഇതെന്ന് സംവിധായകൻ വിജീഷ് മണി പറഞ്ഞു. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതം; ബേസില്‍ ജോസഫിന്‍റെ 'പൊന്‍മാനി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ
ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായി റോയൽ സിനിമാസിന്‍റെ അഭിനവ് ശിവൻ ചിത്രം വരുന്നു; ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ