ട്രെയിലറില്‍ വിസ്‍മയിപ്പിച്ച ആടുജീവിതം ഷോട്ടെടുത്തതിനെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

Published : Mar 11, 2024, 04:29 PM IST
ട്രെയിലറില്‍ വിസ്‍മയിപ്പിച്ച ആടുജീവിതം ഷോട്ടെടുത്തതിനെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

Synopsis

ആടുജീവിതത്തില്‍ വിസ്‍മയിപ്പിക്കുന്ന ആ  ഷോട്ടിനെ കുറിച്ച് പൃഥ്വിരാജ്.  

വൻ പ്രതീക്ഷളാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തില്‍. വര്‍ഷങ്ങളായി നടത്തിയ പ്രയത്‍നമായതിനാല്‍ ആടുജീവിതം സിനിമ വൻ വിജയമാകും എന്നാണ് കരുതുന്നത്. വളരെ സാഹസികമായിട്ടാണ് ആടുജീവിതം ചിത്രീകരിച്ചിരിക്കുന്നതും. ആടുജീവിതത്തിലെ ഒരു മനോഹരമായ ഷോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ട്രെയിലര്‍ കണ്ടപ്പോള്‍ എല്ലാവരും എടുത്ത് പറയുന്ന ഒരു ഷോട്ടുണ്ടല്ലോ എന്ന മുഖവരയോടെയാണ് അക്കാര്യം പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ഒട്ടകത്തിന്റെ കണ്ണിലെ റിഫ്ലക്ഷൻ ഒരു മാക്രോ ലെൻസ് ഉപയോഗിച്ച് ഷൂട്ട് ചെയ്‍ത ഒരു ഷോട്ടാണ് അത്.  ഞാൻ മൃഗങ്ങളോട് യാത്ര പറയുന്ന രംഗം ഉണ്ട്. അത് ഷൂട്ട് ചെയ്‍തപ്പോള്‍ ഒട്ടകങ്ങള്‍ക്ക് താൻ ഭക്ഷണം നല്‍കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇഷ്‍ടമുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനാണ് അപ്പോള്‍ എനിക്കൊപ്പം ഉള്ളത്. ഭക്ഷണം ഇട്ടുകൊടുത്ത് ഞാൻ പോകുകയാണെന്ന് പറയുമ്പോള്‍ എന്റെ ഷോട്ട് എടുക്കുകയാണ്, ഒട്ടകത്തിന്റെ ഒരു സജഷനില്‍. കഴിച്ചുകൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് തന്നെ നോക്കി. അതുകൊള്ളാം ഇനി ഒട്ടകത്തിന്റെ റിയാക്ഷനെടുക്കാമെന്ന് സംവിധായകൻ ബ്ലസി അഭിപ്രായപ്പെട്ടു. ഏതാണ്ട് വൈകുന്നേരം നാല് മണിക്കാണ് തന്റെ ഷോട്ടെടുത്തത്. അതേ ലൈറ്റ് കിട്ടാൻ എത്രയോ ദിവസങ്ങള്‍ ഞങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തി ക്യാമറയുമായിട്ട് ഒട്ടകത്തിന്റെ ഷോട്ട് എടുക്കാൻ പോയിട്ടുണ്ട്. അങ്ങനെയാണ് കണ്ണിലെ റിഫ്ലക്ഷൻ കിട്ടിയിരിക്കുന്നത്. അത് അഭിമാനവും ഭാഗ്യവുമായി കരുതുന്നുവെന്നും പറയുന്നു പൃഥ്വിരാജ്.

ബെന്യാമന്റെ ആടുജീവിതമാണ് പൃഥ്വിരാജ് നായകനായി സിനിമയായി എടുക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബ്ലസിയാണ്. ഛായാഗ്രാഹണം സുനില്‍ കെ എസാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.

പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായാണ് ആടുജീവിതത്തില്‍ എത്തുന്നത്. വിവിധ മേയ്‍ക്കോവറുകളിലാണ് പൃഥ്വിരാജ് ചിത്രത്തിലുള്ളത്. തീരെ മെലിഞ്ഞ രൂപത്തിലൂടെ പൃഥ്വിരാജ് ചിത്രത്തില്‍ അമ്പരപ്പിക്കുകയാണ്. മാര്‍ച്ച് 28നാണ് റിലീസ്.

Read More: ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ