'ആടുജീവിതം അവിശ്വസനീയം', നടൻ പൃഥ്വിരാജിനെ കുറിച്ച് മാധവന്റെ വാക്കുകള്‍

Published : Mar 29, 2024, 05:48 PM ISTUpdated : Mar 31, 2024, 10:55 AM IST
'ആടുജീവിതം അവിശ്വസനീയം', നടൻ പൃഥ്വിരാജിനെ കുറിച്ച് മാധവന്റെ വാക്കുകള്‍

Synopsis

നടൻ മാധവൻ പൃഥ്വിരാജിന്റെ ആടുജീവിതത്തെ കുറിച്ച് പ്രതികരിച്ചത്.

പൃഥ്വിരാജ് നായകനായ ആടുജീവിതം ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ റിലീസായ പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ മാധവനും ആടുജീവിതത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആടുജീവിതം ശരിക്കും അവിശ്വസനീയമായ ഒരു സിനിമ എന്നാണ് നടൻ മാധവൻ അഭിപ്രായപ്പെടുന്നത്.

പ്രിയപ്പെട്ട പൃഥ്വിരാജ്,  അവിശ്വസനീയമായി തോന്നിപ്പിക്കുന്ന സിനിമയാണ് എന്നാണ് നടൻ മാധവൻ എഴുതിയിരിക്കുന്നത്. എനിക്ക് നിന്നില്‍ അഭിമാനം തോന്നുന്നു, നിന്നോട് എനിക്ക് ബഹുമാനം തോന്നുന്നു. എന്തൊക്കെ പുതിയ തലമാണ് ഇന്ത്യൻ സിനിമയ്ക്ക് ഉള്ളത് എന്ന് കാണിച്ചതിന് നന്ദിയെന്നും പറയുന്നു മാധവൻ.

ആടുജീവിതം പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായ സിനിമകളില്‍ ഒന്നാണ്. ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. റിലീസായപ്പോള്‍ പ്രതീക്ഷളെല്ലാം ശരിവയ്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ പൃഥ്വിരാജില്‍ നിന്ന് കാണാൻ സാധിച്ചതും. പൃഥ്വിരാജ് എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയതെന്നാണ് അഭിപ്രായങ്ങള്‍.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്