ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

Published : Mar 29, 2024, 09:52 AM ISTUpdated : Mar 29, 2024, 12:56 PM IST
ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

Synopsis

ആടുജീവിതം അണിയറക്കാരും ബ്ലെസിയും പൃഥ്വിരാജും ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.  

കൊച്ചി:  പതിനാറ് കൊല്ലത്തെ പരിശ്രമത്തിന് ശേഷം സംവിധായകന്‍ ബ്ലെസിയുടെ ആടുജീവിതം സിനിമ കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. 

ഇതിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ വിജയം കഴിഞ്ഞ ദിവസം പൃഥ്വിയും ബ്ലെസിയും ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരും ചേര്‍ന്ന് ആഘോഷിച്ചു. കൊച്ചിയിലെ ബ്ലെസിയുടെ ഓഫീസില്‍ ആയിരുന്നു ആഘോഷം. പൃഥ്വിരാജ് ബ്ലെസിയുട ഓഫീസില്‍ എത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും. അദ്ദേഹത്തെ സന്തോഷത്താല്‍ പൊക്കുന്നതിന്‍റെയും വീഡിയോ ഇതിനകം വൈറലായി. ഇരുവരും തമ്മിലുള്ള ഈ ബോണ്ട് തന്നെയാണ് ചിത്രത്തിന്‍റെ വിജയവും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്‍റുകള്‍ പറയുന്നത്. 

ആടുജീവിതം അണിയറക്കാരും ബ്ലെസിയും പൃഥ്വിരാജും ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.  ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ് എന്നിവര്‍ ഈ വിജയാഘോഷത്തില്‍ ഉണ്ടായിരുന്നു. 

അതേ സമയം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. ഇതില്‍ എല്ലാം ചേര്‍ത്ത് സാക്നില്‍.കോം കണക്ക് പ്രകാരം ആടുജീവിതം ഇന്ത്യയില്‍ 7.45 കോടിയാണ് നേടിയത്. ഇതില്‍ മലയാളം തന്നെയാണ് മുന്നില്‍ 6.5 കോടിയാണ് മലയാളത്തില്‍ ആടുജീവിതം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ്. ഇതോടെ ഓപ്പണിംഗ് ദിവസം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആടുജീവിതം മാറി.  

പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ചിത്രത്തിന് ആസ്‍പദം. സംഗീതം എ ആര്‍ റഹ്‍മാനാണ്. ഇന്നലെ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ അഭിപ്രായമാണ് ചിത്രം നേടുന്നത്. 

ബ്ലെസിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിയുടെ മാന്ത്രിക നടനം; ആടുജീവിതം, ഇനി ഒരു 'ഗോട്ട്'മൂവി- റിവ്യൂ

പൃഥ്വിയുടെ ഏറ്റവും ബെസ്റ്റ് ഓപ്പണിംഗ്, ഈ വര്‍ഷത്തെ ഒന്നാമന്‍: 'ആടുജീവിതം' റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക