
അമല്‍ കെ ജോബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആഘോഷം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് ഇന്നലെ ആരംഭിച്ചു. ഈ ക്യാമ്പസ് സിനിമയുടെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലാണ് ആരംഭിച്ചത്. ലാല്‍ജോസ് ആണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വിജയരാഘവൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഫാ. മാത്യു വാഴയിൽ (ഡയറക്ടർ, യുവ ക്ഷേത്ര കോളെജ്), വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗുമസ്തൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അമൽ കെ ജോബി.
തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽജോസ് ഈ ചടങ്ങിനെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. നീലത്താമര എന്ന ചിത്രമൊഴിച്ച് തൻ്റെ ഒരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലായെന്ന് ലാൽജോസും പറഞ്ഞു. വിജയരാഘവൻ, സ്ഫടികം ജോർജ്, ജെയ്സ് ജോർജ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, നന്ദു പൊതുവാൾ, നിഖിൽ രൺജി പണിക്കർ, ദിവ്യദർശൻ, സിനു സൈനുദ്ദീൻ, റുബിൻ ഷാജി കൈലാസ്, ഡോ. ദേവസ്യ കുര്യൻ, ചിത്രത്തിലെ നായികയായ റോസ്മിൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. കഥാകൃത്തും നിർമ്മാതാക്കളിൽ ഒരാളുമായ ഡോ. ലിസ്സി കെ ഫെർണാണ്ടസ്സാണ് ആമുഖ പ്രസംഗം നടത്തിയത്.
പ്രധാനമായും ക്യാമ്പസ് കേന്ദീകരിച്ചു കൊണ്ടുള്ള ഈ ചിത്രം എല്ലാ രസച്ചരടുകളും കോർത്തിണക്കിയുള്ള ഒന്നായിരിക്കും. കുട്ടികളുടെ ആഘോഷത്തിമിർപ്പും അവർക്കിടയിലെ കിടമത്സരങ്ങളും പ്രണയവുമെല്ലാം ചേർന്ന ഒരു ക്ലീൻ എൻ്റർടെയ്‍നര്‍. നരേൻ, വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, റോസ്മിൻ, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി കെ ഫെർണാണ്ടസ്, മഖ്ബൂൽ സൽമാൻ, മനു രാജ്, ഫൈസൽ മുഹമ്മദ്, വിജയ് നെല്ലിസ്, കൃഷ്ണ, നാസർ ലത്തീഫ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം സ്റ്റീഫൻ ദേവസ്സി, ഗൗതം വിൻസൻ്റ്, ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് ഡോൺ മാക്സ്, കലാസംവിധാനം രാജേഷ് കെ സൂര്യ,
മേക്കപ്പ് മാളൂസ് കെ പി, കോസ്റ്റ്യൂം ഡിസൈൻ ബബിഷ കെ രാജേന്ദ്രൻ, സ്റ്റിൽസ് ജയ്സൺ ഫോട്ടോലാൻ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്സി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ.ദേവസ്യ കുര്യൻ (ബെംഗളൂരു), ജെസ്സി മാത്യു (ദുബൈ,) ലൈറ്റ്ഹൗസ് മീഡിയ (യു.എസ്.എ), ജോർഡി മോൻ തോമസ് (യു.കെ), ബൈജു എസ് ആർ ബ്രെംഗളൂരു) എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ