മകൾക്ക് വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും ആദ്യ ഭാര്യയും

Published : Dec 11, 2023, 10:48 AM IST
മകൾക്ക് വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും ആദ്യ ഭാര്യയും

Synopsis

അതേ സമയം ഇറയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാര്യം അടുത്തിടെ നടന്നു. സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിം​ഗ് യൂത്തിനുള്ള പുരസ്കാരം നേടി ഇറ ഖാൻ.

മുംബൈ: മക്കളെ സിനിമ രംഗത്ത് എത്തിക്കുക എന്ന ബോളിവുഡിലെ സ്റ്റാര്‍ മാതാപിതാക്കളുടെ രീതി എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ രംഗത്ത് എത്തി കഴിവ് തെളിയിച്ചവരും മാഞ്ഞു പോയവരും ഏറെയാണ്. എന്നാല്‍ ബോളിവുഡിലെ ഒരു സൂപ്പര്‍താരത്തിന്‍റെ മകളായിട്ടും സിനിമ രംഗത്തേക്ക് വരാതിരുന്ന വ്യക്തിയാണ്  ഇറ ഖാൻ. ആമിര്‍ ഖാന്‍ എന്ന വലിയ താരത്തിന്‍റെ മകളായിട്ടും ഇറ ഇതുവരെ സിനിമ രംഗത്ത് വന്നില്ല.

ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു പ്രധാനഘട്ടത്തിലേക്ക് കടക്കുകയാണ് താരപുത്രി. ഇറയുടെ വിവാഹ നിശ്ചയം ആഘോഷ പൂര്‍വ്വം അടുത്തിടെ മുംബൈയില്‍ നടന്നു. അടുത്ത വർഷമാണ് ഇറ ഖാനും കാമുകൻ നുപുർ ശിഖാരെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹ ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്. 

അതേ സമയം ഇറയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാര്യം അടുത്തിടെ നടന്നു. സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിം​ഗ് യൂത്തിനുള്ള പുരസ്കാരം നേടി ഇറ ഖാൻ. അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഇറ ഖാൻ എത്തിയത്. ആമിർ ഖാനും മുൻ ഭാര്യ റാന ദത്തയും വീണ്ടും മകള്‍ക്കായി ഒന്നിച്ച് വേദിയില്‍ എത്തിയത് വളരെ ശ്രദ്ധിക്കപ്പെടുകയാണ്. 


വേർപിരിഞ്ഞിട്ട് 20 വർഷങ്ങളായെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ മുന്‍പും ആമിറും റീനയും ഒരുമിച്ചെത്തിയിരുന്നു. മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നാണ് റീനയും ആമിറും പറഞ്ഞത്. അടുത്തിടെ തന്‍റെ കുട്ടിക്കാലത്ത് മാതാപിതാക്കളുടെ വേർപിരിയല്‍ വിഷാദരോ​ഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്നാണ് ഇറ ഖാൻ വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. 

മാനസികാരോ​ഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അ​ഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓർ​ഗൈനസേഷന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ദുബായിലെ വീട്ടില്‍ കൃഷ്ണ കീര്‍ത്തനം ഭജന സംഘടിപ്പിച്ച് എ ആര്‍ റഹ്മാന്‍ - വീഡിയോ വൈറല്‍

എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ചിന്തിക്കൂ: രഞ്ജിത്തിനോട് ഡോ.ബിജു

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'