
ദില്ലി: ആമീര്‍ ഖാന്‍ നായകനായി എത്തിയ ദംഗലില്‍ ബാലതാരമായി എത്തിയ പ്രേക്ഷകരെ കയ്യിലെടുത്ത നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. പത്തൊന്‍പതാമത്തെ വയസിലാണ് സുഹാനിയുടെ അകാലവിയോഗം. ഇന്ന് രാവിലെയാണ് സുഹാനിയുടെ അന്ത്യമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അസുഖ ബാധിതയായ സുഹാനി ചികിത്സയില്‍ ആയിരുന്നുവെന്നാണ് വിവരം. എന്താണ് രോഗമെന്ന കാര്യത്തില്‍ വ്യക്തയില്ല.
ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും. സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. "ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. സുഹാനി ഇല്ലായിരുന്നെങ്കിൽ ദംഗൽ അപൂർണ്ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നക്ഷത്രമായി നിലനിൽക്കും", എന്നായിരുന്നു ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.
ജിസിസിയും ഇങ്ങെടുക്കുവാന്ന് 'കൊടുമൻ പോറ്റി'; 700ൽ പരം ഷോകൾ, ബുക്ക് മൈ ഷോയിലും മമ്മൂട്ടി തരംഗം
2016ലാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്തത്. സുഹാനിയുടെ ആദ്യ സിനിമ ആയിരുന്നു ഇത്. ചിത്രത്തില്‍ നടി ബബിത ഫോഗട്ടിയുടെ ബാല്യകാലം ആയിരുന്നു സുഹാനി അവതരിപ്പിച്ചത്. ശേഷം ബാലെ ട്രൂപ്പ് എന്നൊരു സിനിമയിലും സുഹാനി അഭിനയിച്ചിരുന്നു. ഏതാനും ചില പരസ്യങ്ങളിലും സുഹാനി തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. 2019ല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ