മുൻകൂര്‍ പ്രഖ്യാപനങ്ങളില്ലാതെ 'ലാല്‍ സിംഗ് ഛദ്ദ' ഒടിടിയില്‍

Published : Oct 06, 2022, 09:47 AM IST
മുൻകൂര്‍ പ്രഖ്യാപനങ്ങളില്ലാതെ 'ലാല്‍ സിംഗ് ഛദ്ദ' ഒടിടിയില്‍

Synopsis

ആരവങ്ങളൊന്നുമില്ലാതെ ആമിര്‍ ഖാൻ ചിത്രം ഒടിടിയില്‍ എത്തി.  

ആമിര്‍ ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇപ്പോഴിതാ  ആമിര്‍ ഖാൻ ചിത്രത്തിന്റെ ഒടിടിയിലും റിലീസ് ചെയ്‍തിരിക്കുകയാണ്.

ആമിര്‍ ഖാൻ ചിത്രം തിയറ്ററില്‍ എത്തിയിട്ട് ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു ആമിര്‍ ഖാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്. മുൻകൂര്‍ പ്രഖ്യാപനമോ പ്രചാരണമോ ഒന്നും നടത്താതെയാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുന്നത്.

പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും  ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ്  'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

Read More: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്

PREV
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി