ഒടിടി രക്ഷിക്കുമോ?, 'ലാല്‍ സിംഗ് ഛദ്ദ'യുടെ ഓണ്‍ലൈൻ റിലീസ് നേരത്തെയാക്കാൻ ശ്രമം

By Web TeamFirst Published Sep 6, 2022, 5:11 PM IST
Highlights

ഓണ്‍ലൈൻ റിലീസ് നേരത്തെയാക്കാൻ ആമിര്‍ ഖാനെ സമീപിച്ച് ഒടിടി പ്ലാറ്റ്‍ഫോം.

ആമിര്‍ ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇപ്പോഴിതാ  ആമിര്‍ ഖാൻ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

ചിത്രം തിയറ്ററില്‍ എത്തിയിട്ട് ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍  കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ഒടിടി റിലീസ് ചെയ്യാൻ പണം അധികം നല്‍കാമെന്ന് നിര്‍ദ്ദേശത്തോടെ നെറ്റ്‍ഫ്ലിക്സ് അധികൃതര്‍ ആമിര്‍ ഖാനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും  ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ്  'ലാല്‍ സിംഗ് ഛദ്ദ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

click me!