25 വര്‍ഷത്തെ സൗഹൃദം, രണ്ട് വര്‍ഷം മുന്‍പ് ഡേറ്റിം​ഗ്; ഗൗരി സ്പ്രാട്ടിനെ ജീവിതസഖിയാക്കി ആമിര്‍ ഖാന്‍

Published : Jul 05, 2026, 05:29 PM IST
aamir khan ties the knot with Gauri Spratt his long time friend

Synopsis

ബോളിവുഡ് താരം ആമിര്‍ ഖാന്‍ 61-ാം വയസ്സിൽ വീണ്ടും വിവാഹിതനായി

ബോളിവുഡ് താരം ആമിര്‍ ഖാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ​ഗൗരി സ്പ്രാട്ട് ആണ് വധു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും ഡേറ്റിം​ഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 61 കാരനായ ആമിറിന്‍റെ മൂന്നാം വിവാഹമാണ് ഇത്. 47 കാരിയായ ​ഗൗരിയുടെ രണ്ടാം വിവാഹവും. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, ആസാദ് റാവു ഖാന്‍, ​ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകന്‍ ക്വിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

​​ഗൗരി സ്പ്രാട്ടുമായുള്ള ബന്ധത്തെക്കുറിച്ച് 2025 മാര്‍ച്ചില്‍ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ആമിര്‍ ഖാന്‍ ആദ്യമായി തുറന്ന് പറഞ്ഞത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ​ഗൗരിയെ ആദ്യമായി കണഅടുമുട്ടിയതെന്നും കസിന്‍ നുസ്രത്ത് ഖാന്‍ വഴി ആയിരുന്നു അതെന്നും ആമിര്‍ പറഞ്ഞിരുന്നു. വിവാഹത്തീയതിയടക്കം ആമിര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. “വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം സത്യമാണ്. ജൂലൈ 5നാണ് വിവാഹം. ഗൗരിയെ കണ്ടുമുട്ടാനായതിൽ ഞാൻ വലിയ ഭാ​ഗ്യവാനാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൾ. അവൾക്കൊപ്പം ഞാൻ സന്തോഷവാനായിരിക്കും”, ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

 

 

ഇരുവരും പലപ്പോഴും പാപ്പരാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. വർഷങ്ങളായി ഫാഷൻ, വെൽനസ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന അവര്‍ നിലവില്‍ ആമിര്‍ ഖാന്‍റെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. 2025ലാണ് ആമിറുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.

1986ൽ ആയിരുന്നു ആമിര്‍ ഖാന്‍റെ ആദ്യ വിവാഹം. റീന ദത്തയായിരുന്നു ഭാര്യ. ശേഷം 2005ൽ സംവിധായിക കിരൺ റാവുവിനെയും ആമിർ വിവാഹം കഴിച്ചു. പങ്കാളികള്‍ക്കൊപ്പമുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് ആമിര്‍ മുന്‍പ് പറഞ്ഞത് ഇങ്ങനെ- “സു​ദൃഢമായ ബന്ധങ്ങള്‍ക്കുള്ള ഭാ​ഗ്യം ജീവിതത്തില്‍ എനിക്ക് ലഭിച്ചു. റീനയും ഞാനും 16 വര്‍ഷം ഒരുമിച്ച് ചിലവഴിച്ചു. പിന്നീട് കിരണും ഞാനും 16 വര്‍ഷങ്ങള്‍ ഒരുമിച്ച് കഴിഞ്ഞു. പല രീതിയിലും ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ചുണ്ട്”, ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡ്രൈവിംഗ് ലൈസൻസ് മമ്മൂക്ക ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ വിഷമമായി, എന്നാൽ പിന്നീടാണ് അതിന്റെ കാരണം മനസിലായത്..'; തുറന്നുപറഞ്ഞ് ജീൻ പോൾ ലാൽ
രാം ചരണിന്റെ 400 കോടി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു