ആമിറിന്റെ സിത്താരെ സമീൻ പര്‍, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : May 30, 2024, 09:02 PM ISTUpdated : May 31, 2024, 04:17 PM IST
ആമിറിന്റെ സിത്താരെ സമീൻ പര്‍, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

ആമിര്‍ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്.

ആമിര്‍ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സിത്താരെ സമീൻ പര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. സിത്താരെ സമീൻ പര്‍ എന്ന ചിത്രം ക്രിസ്‍മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

താരെ സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. തിരക്കഥ എഴുതിയത് അമോല്‍ ഗുപ്‍തയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവായിരുന്നു. ദര്‍ശീല്‍ സഫാരി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ആമിര്‍ ഖാൻ നിര്‍ണായക വേഷത്തിലും നിര്‍മാതാവുമായും ഭാഗമായപ്പോള്‍ രണ്ടാം ഭാഗം സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Read More: ഹരോം ഹരയുമായി സുധീര്‍ ബാബു, ട്രെയിലര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ല', എന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക