നവാഗത സംവിധായകന്‍റെ 'ആംഗ്യം'; ചിത്രീകരണം പാലക്കാട്ട് തുടങ്ങി

Published : May 01, 2025, 09:17 AM IST
നവാഗത സംവിധായകന്‍റെ 'ആംഗ്യം'; ചിത്രീകരണം പാലക്കാട്ട് തുടങ്ങി

Synopsis

ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

നവാഗതനായ എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് ആരംഭിച്ചു. സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ, കല്ല്യാണി, കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ, പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ, ജയേഷ്, ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

കേരളത്തിന്റെ കലാരൂപമായ കൂടിയാട്ടത്തെയാണ് ഇന്ത്യയിലെ ആദ്യ നൃത്ത കലാരൂപമായി യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. പുരാതന കാലം മുതൽക്കേ മൂകാഭിനയം, മുദ്രാഭിനയം, വാജീയം എന്നിവ ഒത്തു ചേർന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗുലിയങ്കം കൂത്ത്. എന്നാൽ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി. ഇതിന്റെ പശ്ചാത്തലത്തിൽ അംഗുലിയങ്കം കൂത്ത് കലയും ഇന്ത്യൻ ആംഗ്യ ഭാഷയും സമ്മേളിക്കുന്ന കഥാസഞ്ചാരമാണ് ആംഗ്യം സിനിമ. വാം ഫ്രെയിംസിന്റെ ബാനറിൽ  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു. കൈതപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ കൈതപ്രം സംഗീതം പകർന്ന് ഉണ്ണി മേനോൻ, വിനീത് ശ്രീനിവാസൻ, മീരാ റാംമോഹൻ, ദിവ്യ എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

എഡിറ്റർ- മാധവേന്ദ്ര. അസോസിയേറ്റ് ഡയറക്ടർ- പ്രതീഷ് സെബാൻ, കല- വേദാനന്ദ്, മേക്കപ്പ്- ലാൽ കരമന, വസ്ത്രാലങ്കാരം- സുരേന്ദ്രൻ, പുഷ്കരൻ അമ്പലപുഴ, അഖിൽ മഹേശ്വർ, പ്രൊഡക്ഷൻ മാനേജർ- പ്രദീപ് എസ് എൻ, ശ്യാം ഗോപി, പി ആർ ഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ