തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍; 'ആപ്പ് കൈസേ ഹോ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Feb 05, 2025, 04:07 PM IST
തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍; 'ആപ്പ് കൈസേ ഹോ' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

നവാഗതനായ വിനയ് ജോസ് സംവിധാനം

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. കോമഡിക്ക് പ്രാധാന്യമുള്ള ഈ ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം മകന്‍ ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ഷാജി ചാലക്കുടി, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. 

ALSO READ : 'നമ്മൾ തമ്മിലുള്ള ബോണ്ട് വളരെ സ്പെഷ്യലാണ്'; അനുജത്തിയുടെ കുഞ്ഞിന് പിറന്നാളാശംസയുമായി മൃദുല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ