തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം 'ആരം' സ്ട്രീമിം​ഗിന് എത്തുന്നത് സോണി ലിവിലൂടെ

Published : Sep 28, 2026, 08:16 AM IST
Aaram movie starring Saiju Kurup

Synopsis

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായ ക്രൈം ത്രില്ലർ ചിത്രം 'ആരം' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആരം’ പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളില്‍ തുടരുകയാണ്. 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. റിലീസിന് മുന്‍പ് ഒടിടി റൈറ്റ്സ് വില്‍ക്കുകയെന്ന നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാ​ഗം ചിത്രങ്ങള്‍ക്കും സാധിക്കാത്ത നേട്ടം ആരത്തിന് ലഭിച്ചിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവ് ആണ് ആരത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്. തിയറ്ററിലെ പ്രദര്‍ശനം അവസാനിച്ചതിന് ശേഷം ചിത്രം സോണി ലിവിലൂടെ സ്ട്രീമിം​ഗിന് എത്തും.

ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് വി സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവ്വഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം എൻ, അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ബാബു പിള്ളയാണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ, ഡിസ്ട്രിബൂഷൻ റോവാൻ എന്റർടെയ്ൻമെന്റ്സ് & ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്ഫോർത്ത്, പിആർഒ ഐശ്വര്യ രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' കേരളത്തിൽ എത്തിക്കാൻ ശ്രീ ​ഗോകുലം മൂവീസ്
ത്രിഭുവനങ്ങളുടെയും അധിപനായ രാവണൻ; 'രാമായണ'യുടെ പുതിയ പോസ്റ്റർ വൈറൽ