Naradhan Movie : ഇത് 'നാരദനി'ലെ ഷാക്കിറ മുഹമ്മദ്; പരിചയപ്പെടുത്തി ആഷിഖ് അബു

Web Desk   | Asianet News
Published : Jan 08, 2022, 11:06 AM IST
Naradhan Movie : ഇത് 'നാരദനി'ലെ ഷാക്കിറ മുഹമ്മദ്; പരിചയപ്പെടുത്തി ആഷിഖ് അബു

Synopsis

ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തിൽ എത്തുന്നത്.

മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും(Tovino Thomas) ആഷിഖ് അബുവും(Aashiq Abu) ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നായികയായി എത്തുന്ന അന്ന ബെന്നിന്റെ(Anna Ben) ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തിൽ എത്തുന്നത്. ഒരു ന്യൂസ് ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ ഒരു വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജനുവരി 27ന് തിയറ്ററുകളിലെത്തും.

ജാഫര്‍ സാദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രണ്ടാം ദിനം ഡെലിഗേറ്റുകളുടെ തിരക്ക്; കൈയടി നേടി സിനിമകള്‍
ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി