
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി(Abhaya Hiranmayi). സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുമാണ് ശ്രദ്ധനേടുന്നത്.
തന്റെ കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അഭയ ഹിരണ്മയി പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. ഇതിലൊരു കമന്റിന് അഭയ മറുപടിയും നൽകി. 'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്. 'അങ്ങനെയാണോ? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'? എന്നായിരുന്നു അഭയ നൽകിയ മറുപടി.
'ഗോപിച്ചേട്ടാ മേ തേരെ പീച്ചേ' ഒരുമിച്ചൊരു വേദിയിൽ ആടിപ്പാടി ഗോപി സുന്ദറും അമൃതയും
'ഈ വിഗ്ഗ് എത്ര രൂപയ ചേട്ടാ' എന്ന് കമന്റ്; മറുപടിയുമായി മനോജ് കെ ജയൻ
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ(Manoj K Jayan). കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് തന്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. 'ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ'എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. 'എനിക്ക് കച്ചവടം ഇല്ല സോറി ', എന്നായിരുന്നു താരത്തിന്റെ മറുപടി. 'മനോജേട്ട എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി', എന്നാണ് മറ്റൊരു കമന്റ്. ഇതിന്, 'നമുക്ക് ശരിയാക്കാം', എന്നായിരുന്നു നടൻ മറുപടി നൽകിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ