'മരണം സമ്മാനിച്ച അച്ഛനോട് അവൾക്ക് ദേഷ്യം കാണില്ല, കാരണം അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നെന്ന്'

Published : Jun 10, 2023, 08:32 AM IST
'മരണം സമ്മാനിച്ച അച്ഛനോട് അവൾക്ക് ദേഷ്യം കാണില്ല, കാരണം അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നെന്ന്'

Synopsis

നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്.

റ് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷിന് തക്ക ശിക്ഷ നൽകണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ. അതിലും വലിയ ശിക്ഷ കിട്ടാനില്ലെന്നും അഭിലാഷ് പറയുന്നു. 

അഭിലാഷ് പിള്ളയുടെ വാക്കുകൾ

പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്, ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു  നിന്നതും ആഗ്രഹിച്ചതും അച്ഛൻ  കൈയിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവൾ  വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്...നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.

Nb: ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല.

Kerala Lottery Result : നിങ്ങൾക്കാകുമോ 80 ലക്ഷം ? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അതേസമയം, നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും ആരോപിച്ചിരുന്നു.  ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീ മഹേഷ് സംസാരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്