'വിവാഹമോ?, ഓ ഇല്ല', സ്വപ്‍ന വാഹനം സ്വന്തമാക്കിയെന്ന് ബിഗ് ബോസ് താരം അഭിരാമി സുരേഷ്

By Web TeamFirst Published Jul 30, 2021, 3:12 PM IST
Highlights

സ്വപ്‍ന വാഹനം സ്വന്തമാക്കി ബിഗ് ബോസ് താരം അഭിരാമി സുരേഷ്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് അഭിരാമി സുരേഷ്.  തുടര്‍ന്ന് നടിയായും അഭിരാമി സുരേഷ് പേരെടുത്തു. അഭിരാമി സുരേഷ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ബിഗ് ബോസ് താരമെന്ന നിലയും പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിരാമി ഏറ്റവും ഒടുവില്‍ പങ്കുവെച്ചിരിക്കുന്ന തന്റെ പുതിയ കാറിനൊപ്പമുള്ള ഫോട്ടോയാണ്.

വിവാഹം? ഓ ഇല്ല. പുതിയ ആളും ചില ഗൗരവമുള്ള കാര്യങ്ങളും എന്നാണ് ഫോട്ടോ പങ്കുവെച്ച് അഭിരാമി എഴുതിയിരിക്കുന്നത്. ഇക്കോ ഫോര്‍ഡ് ആണ് അഭിരാമി സുരേഷ് സ്വന്തമാക്കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് അഭിരാമി സുരേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അഭിരാമ സുരേഷിന് അഭിനന്ദനങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

വിരല്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് അഭിരാമി സുരേഷ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ക്രോസ് റോഡ് അടക്കമുള്ള ചില സിനിമകളുടെ സംഗീത സംവിധാനവും അഭിരാമി സുരേഷ് നിര്‍വഹിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!