'അത് അദ്ദേഹത്തിന്റെ ഡ്യൂപ്ലിക്കേറ്റ്'; അമിതാഭ് ബച്ചന്‍ ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക്

By Web TeamFirst Published Oct 28, 2020, 8:16 AM IST
Highlights

കൊവിഡ് മുക്തനായി വിശ്രമിക്കുന്ന ബി​ഗ്ബിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. 

മുംബൈ: അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലാണ് കൊവിഡ് മുക്തനായി വിശ്രമിക്കുന്ന ബി​ഗ്ബിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചത്. 

ശനിയാഴ്ച മുതല്‍ അദ്ദേഹം ചികിത്സയിൽ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ബച്ചൻ കുടുംബമോ ബന്ധപ്പെട്ടവരോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിഷേക് രംഗത്തെത്തിയത്. പിതാവ് ഇപ്പോൾ തന്റെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും എന്നാണ് അഭിഷേകിന്റെ പ്രതികരണം. പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള 
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുയായിരുന്നു അഭിഷേക്. 

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നേരത്തെ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോ​ഗ മുക്തനായാണ് അദ്ദേഹം ആശുപത്രി വിട്ടത്. 

click me!