അഭിഷേക് ശ്രീകുമാറിന്‍റെ തിരക്കഥ; പുതിയ സിനിമയ്ക്ക് ആരംഭം

Published : Jul 16, 2025, 10:17 PM IST
bigg boss fame abhishek sreekumar wrote a screenplay for the first time

Synopsis

സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥാകൃത്താകുന്നു. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ച് നടന്നു. ഓറ മൂവീസിൻ്റെ ബാനറിൽ ബിനു ക്രിസ്റ്റഫർ നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസയാണ്. ബിഗ് ബോസ് മുന്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടും പൂജ ചടങ്ങ് ശ്രദ്ധേയമായിരുന്നു.

വി ജെ മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ജ്യോതികൃഷ്ണൻ ആർ, വിനു കുമാർ ബി എന്നിവരാണ്. ചിത്രത്തിലെ താരനിര ഉൾപ്പെടെയുള്ളവരുടെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ഛായാഗ്രഹണം സുരേഷ് കൊച്ചിൻ, എഡിറ്റിംഗ് കപിൽ ഗോപാലകൃഷ്ണൻ, സംഗീതം ശ്യാം ധർമ്മൻ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, ആർട്ട് ഡയറക്ടർ ഗ്ലേറ്റൺ പീറ്റർ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, ആക്ഷൻ ജാക്കി ജോൺസൺ, സ്റ്റിൽസ് ജയേഷ് പടിച്ചാൽ, നൃത്ത സംവിധാനം റെക്സ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റുഡിയോ കെജിഎഫ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍