നിരഞ്ജിനൊപ്പം ആത്മീയ; 'അച്ഛനൊരു വാഴ വെച്ചു' ഫസ്റ്റ് ലുക്ക് എത്തി

Published : Jun 13, 2023, 12:04 AM IST
നിരഞ്ജിനൊപ്പം ആത്മീയ; 'അച്ഛനൊരു വാഴ വെച്ചു' ഫസ്റ്റ് ലുക്ക് എത്തി

Synopsis

ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നറാണ് സിനിമ

ഒട്ടേറെ ജനപ്രിയ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിച്ച് നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ‘അച്ഛനൊരു വാഴ വെച്ചു' എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്‍റർടൈൻമെന്‍റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. എല്ലാ ഘടകങ്ങളും ചേര്‍ന്ന ഒരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നറാണ് സിനിമയെന്നാണ് അണിറക്കാര്‍ സൂചന നൽകിയിരിക്കുന്നത്.

നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കുന്നതാണ് ചിത്രം. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്കിൽ കുടചൂടി കുശലം പറഞ്ഞുവരുന്ന നായകനും നായികയുമാണുള്ളത്. മുകേഷ്, ജോണി ആന്‍റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍‌ നസീർ കാരന്തൂർ, കല ത്യാഗു തവനൂര്‍, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, വാർത്താ പ്രചരണം ഹെയിൻസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, കൊറിയോഗ്രഫി പ്രസന്ന മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ പ്രവി നായർ, അസിസ്റ്റന്‍റ് ഡയറക്ടർ ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പോസ്റ്റർ ഡിസൈൻ കോളിൻസ് ലിയോഫിൽ.

ALSO READ : 'ജമ്മുവിലെ ക്ലബ്ബ് ഏത്? ആരാണ് ഔദ്യോഗിക പരിശീലകന്‍'? ബിഗ് ബോസിന്‍റെ ചോദ്യങ്ങള്‍ക്ക് അനിയന്‍ മിഥുന്‍റെ മറുപടി

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'