'ആക്ഷന്‍ ഹീറോ ബിജു'വില്‍ വില്ലനെ അവതരിപ്പിച്ച പ്രസാദ് മരിച്ച നിലയില്‍

Published : Jun 27, 2022, 12:27 PM IST
'ആക്ഷന്‍ ഹീറോ ബിജു'വില്‍ വില്ലനെ അവതരിപ്പിച്ച പ്രസാദ് മരിച്ച നിലയില്‍

Synopsis

ആക്ഷന്‍ ഹീറോ ബിജു കൂടാതെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച എന്‍ എ ഡി പ്രസാദിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആക്ഷന്‍ ഹീറോ ബിജു കൂടാതെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും പ്രസാദ് അഭിനയിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുള്ള ആളുമാണ് പ്രസാദ്. 

 

'രണ്ടുവര്‍ഷം തുടര്‍ച്ചായി സഹകരിച്ചില്ലെങ്കില്‍ നടപടി', അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ

കൊച്ചി: അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ തീരുമാനം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി. യുവതാരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.

ALSO READ : റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക്; പ്രോജക്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

അതേസമയം അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഷമ്മി തിലകനെ അമ്മയില്‍ നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. കൊച്ചി കളമശ്ശേരിയില്‍ ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. സംഘടനയുടെ മുന്‍ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോൺ ക്യാമറയില്‍ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അത് പ്രസ്തുത യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതിനെ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു. 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ