അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകുന്നു, വരൻ യുവ നടൻ

Published : Jun 25, 2023, 07:00 PM IST
അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകുന്നു, വരൻ  യുവ നടൻ

Synopsis

കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്.  

ആക്ഷൻ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹത്തിന് തയ്യാറാകുന്നു. നടൻ ഉമാപതി രാമയ്യയാണ് വരൻ. കൊമേഡിയൻ നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ. കുറച്ചുകാലം പ്രണയത്തിലായിരുന്നു ഇരുവരും ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുന്നത് കുടുംബത്തിന്റെ ആശിര്‍വാദത്തോടെയാണ്.

'പട്ടത്ത് യാനൈ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. വിശാല്‍ നായകനായ ചിത്രത്തില്‍ നായികയായിട്ട് തന്നെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. ഭൂപതി പാണ്ഡ്യനാണ് ചിത്രത്തിന്റെ സംവിധായകൻ. 'ഐശ്വര്യ' എന്ന പേരുള്ള ഒരു കഥാപാത്രമായിട്ടാണ് അവര്‍ വേഷമിട്ടത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അര്‍ജുൻ വീണ്ടും എത്തുന്നുണ്ട്. അര്‍ജുനൊപ്പം നിക്കിയും 'വിരുന്ന്' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്നു. അനിൽ കുമാർ നെയ്യാർ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്‍ണൻ, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും വേഷമിടുന്നു. ഇൻവെസ്റ്റിഗേറ്റീവ് സസ്‍പെൻസ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് 'വിരുന്ന്'. രവിചന്ദ്രനും പ്രദീപ് നായരുമാണ് ഛായാഗ്രാഹണം. സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, ആർട്ട്‌: സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ,  വരികള്‍ റഫീഖ് അഹമ്മദ്‌, ബി കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്‍ണൻ എന്നിവരാണ് 'വിരുന്നി'ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍