
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് 'കന്യാദാനം'. ഈ പരമ്പരയിലെ അഭിനയത്തോടെയാണ് ഐശ്വര്യ സുരേഷ് മലയാളി പ്രേക്ഷകരുടെ ഇഷ്‍ടതാരം എന്ന പദവിയിലെത്തുന്നതും. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരത്തിന്റെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലം വെളിപ്പെടുത്തുകയാണ് ഐശ്വര്യ സുരേഷും ഭർത്താവ് വ്യാസും.
ഇന്ത്യൻ സിനിമ ഗാലറിയെന്ന യുട്യൂബ് ചാനലിനോടാണ് ഇരുവരും മനസ് തുറക്കുന്നത്. കോളജ് കാലം മുതൽ തുടങ്ങിയ പ്രണയമാണ് തങ്ങളുടേത് എന്നാണ് ഐശ്വര്യയും വ്യാസും പറയുന്നത്. 'ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നതിനാൽ ഓട്ടോറിക്ഷയ്ക്ക് അമ്മയ്‌ക്കൊപ്പം കോളേജിൽ പോയ്കൊണ്ടിരുന്ന സമയത്താണ് വ്യാസിനെ കാണുന്നത് എന്ന് ഐശ്വര്യ പറഞ്ഞു. എന്നും ഓട്ടോയ്‌ക്കൊപ്പം ബൈക്കിൽ വരുന്ന പയ്യനെ കുറിച്ച് അമ്മ തിരക്കിയപ്പോഴാണ് അമ്മയുടെ പരിചയക്കാരാണെന്ന് മനസിലാകുന്നത്. പിന്നീട് അവർ തമ്മിൽ കമ്പനിയായി. അങ്ങനെയാണ് വ്യാസിനെ താൻ പരിചയപ്പെടുന്നത്
അമ്മയുടെ ഫോണിൽ നിന്നും ആദ്യ സംസാരം തുടങ്ങി. പിന്നെ പയ്യെ റിലേഷൻഷിപ്പിലുമായി. ഒരു ദിവസം ഞങ്ങൾ തമ്മിൽ പിണങ്ങി. അതോടെ വ്യാസ് അമ്മയെ വിളിച്ചു. എന്നെ കല്യാണം കഴിച്ചുതരുമോയെന്ന് ചോദിച്ചു. അമ്മയ്ക്ക് അത് കേട്ടിട്ട് നല്ല സന്തോഷമായി' ഐശ്വര്യ പറഞ്ഞു. നാല് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം നടക്കുന്നത്. ഞങ്ങൾ ഒരേ പ്രായക്കാര്‍ ആണ് എന്നും ഐശ്വര്യ പറയുന്നു. വിവാഹത്തിന് അണിഞ്ഞ ആഭരങ്ങളുടെ പേരിലും ഒട്ടേറെ വിമർശനങ്ങൾ വാരിക്കൂട്ടിയ നടി കൂടിയാണ് ഐശ്വര്യ. നെഗറ്റീവ് കമന്റ്സ് കണ്ടാൽ ആദ്യമൊക്കെ സങ്കടം തനിക്ക് ഉണ്ടാകുമായിരുന്നു. വിവാഹത്തിന് ഐശ്വര്യ അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ചില കമന്റുകൾ കണ്ടപ്പോൾ ചിലതിന് മറുപടി നൽകിയെന്നും വ്യാസ് പുതിയ അഭിമുഖത്തിൽ പറയുന്നു.
നർത്തകിയും എഞ്ചിനീയറുമൊക്കെയായ ഐശ്വര്യയെ ശ്രദ്ധേയമാക്കിയ 'ചിലങ്ക'യെന്ന കഥാപാത്രമായാണ് താരം മിക്കപ്പോഴും അറിയപ്പെടാറുള്ളത്.
Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ