ഗുഡ് ബാഡ് അഗ്ലി പുരോഗമിക്കുന്നു, ഫോട്ടോയില്‍ സ്റ്റൈലായി അജിത്ത്

Published : May 28, 2024, 01:16 PM IST
ഗുഡ് ബാഡ് അഗ്ലി പുരോഗമിക്കുന്നു, ഫോട്ടോയില്‍ സ്റ്റൈലായി അജിത്ത്

Synopsis

നടൻ അജിത്ത് കുമാറിന്റെ പുതിയ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ തിരക്കിലാണ് അജിത്ത്. സംവിധാനം നിര്‍വഹിക്കുന്നത് ആദിക് രവിചന്ദ്രനാണ്. നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ അജിത്തിന്റെ സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്.

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചി ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അജിത്ത് നായകനാകുന്ന വിഡാ മായുര്‍ച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്.  സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം ഒരു വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: 'മകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി', അപമാനിച്ചവര്‍ക്ക് എതിരെ നിയമ നടപടിയുമായി ദേവനന്ദയുടെ കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക