വിന്റേജ് അജിത്ത്, നായികയുടെ മുഖം ആദ്യമായി പുറത്ത്, തലയുടെ വിളയാട്ടമോ, അതോ?

Published : Jul 19, 2024, 06:28 PM IST
വിന്റേജ് അജിത്ത്, നായികയുടെ മുഖം ആദ്യമായി പുറത്ത്, തലയുടെ വിളയാട്ടമോ, അതോ?

Synopsis

വിന്റേജ് ലുക്കില്‍ അജിത്ത് എത്തുമ്പോള്‍ ചിത്രം എങ്ങനെയായിരിക്കുമെന്നാണ് ആകാംക്ഷ.

ഫാൻസ് അസോസിയേഷനുകള്‍ പിരിച്ചുവിട്ട തമിഴ് താരമാണ് അജിത്ത്. എന്നാല്‍ ആരാധകര്‍ക്ക് ഒട്ടും കുറവുമില്ല. അതിനാല്‍ അജിത്തിന്റെ ഓരോ പുതിയ ചിത്രത്തിന്റെയും അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ഇതാ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമയുടെ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.

വിന്റേജ് അജിത്തിനെ ഓര്‍മിക്കുന്നതാണ് ഫോട്ടോയില്‍ താരത്തിന്റെ ലുക്ക്.. നായികയായ തൃഷയുടെ മുഖം ആദ്യമായി ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട്. എന്തായാലും അജിത്തിന്റെ വേറിട്ട ഒരു ചിത്രമായിരിക്കും വിഡാ മുയര്‍ച്ചി എന്നാണ് സൂചന. സംവിധാനം മഗിഴ് തിരുമേനി നിര്‍വഹിക്കുന്നു

അജിത്തിന്റെ വിഡാ മുയര്‍ച്ചിയാണ് ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്‍ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയാകുന്നു എന്നതും പ്രതീക്ഷയേകുന്നതാണ്. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: 'അവാര്‍ഡുകള്‍ അങ്ങ് മാറ്റിവച്ചേക്ക്', ആടുജീവിതം ഒടിടിയില്‍, പൃഥ്വിരാജിനെ പുകഴ്‍ത്തി അന്യ സംസ്ഥാനക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക