
സമീപകാലത്ത് നിരവധി ഇന്ത്യൻ ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തിയത്. പഴയൊരു കാലത്തെ സ്വഭാവം പുലര്‍ത്തുന്ന ചിത്രമാണെങ്കിലും അവ വൻ പ്രേക്ഷക സ്വീകാര്യത ഇന്നും നേടാറുണ്ട്. അക്കൂട്ടത്തിലേക്ക് അജിത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം ബില്ലയും എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്ത് നായകനായ ബില്ല എന്ന ചിത്രം വൈകാതെ വീണ്ടും റിലീസ് ചെയ്യും എന്നാണ് ട്രേഡ് അനലിസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അജിത്ത് നായകനായി 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബില്ല. സംവിധാനം വിഷ്‍ണുവര്‍ധനാണ് നിര്‍വഹിച്ചത്. ഛായാഗ്രാഹണം നിരവ് ഷായിരുന്നു നിര്‍വഹിച്ചത്. നയൻതാര അജിത്തിന്റെയും നായികയായും എത്തി.
അസെര്‍ബെയ്‍ജാനില്‍ അജിത്ത് നായകനാകുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചി നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്‍ഡേറ്റ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. അജിത്ത് നായകനായ ഹിറ്റ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജിബ്രാനാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക