'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു

Published : Jan 23, 2023, 10:14 AM ISTUpdated : Jan 27, 2023, 03:16 PM IST
'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു

Synopsis

വമ്പൻ നേട്ടം സ്വന്തമാക്കി അജിത്ത് ചിത്രം 'തുനിവ്' കുതിപ്പ് തുടരുന്നു.  

തമിഴകത്ത് ഏറ്റവും ആരാധക പിന്തുണയുള്ള താരമാണ് അജിത്ത്. അജിത്തിന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും തിയറ്ററുകളില്‍ വൻ വരവേല്‍പാണ് ലഭിക്കാറുള്ളത്. 'തുനിവി'നും അങ്ങനെ തന്നെയാണ് ലഭിച്ചത്. പിൻമാറാൻ ഒരുക്കമല്ല എന്ന് തെളിയിച്ച് തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന 'തുനിവ്' 200 കോടി ക്ലബില്‍ എത്തിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'വിശ്വാസം', 'വലിമൈ' എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവി'ന്റെ ഒടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. സ്‍ട്രീമിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇനി നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍', മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ