
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മമ്മൂട്ടി(mammootty). അഭിനയ ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിട്ടു കഴിഞ്ഞ മമ്മൂട്ടി സ്ക്രീനിൽ എത്തിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സിബിഐ അഞ്ചിലാണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ശൃങ്കാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ഭീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളും പ്രതിഫലിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പല സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നടൻ അജു വർഗീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
തമിഴ് ആന്തോളജി ചിത്രം നവരസയുടെ സംഗീതമാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. മാജിക്കൽ എന്ന തലക്കെട്ടോടെയാണ് അജു വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. മമ്മുക്കയ്ക്ക് തുല്യം മമ്മുക്ക മാത്രം, മഹാ നടൻ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ഒരുപിടി മികച്ച സിനിമകളാണ് ഈ വർഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. ഭീഷ്മപര്‍വം, നന്‍പകല്‍ നേരത്ത് മയക്കം, ബിലാല്‍, സി.ബി.ഐ 5, പുഴു എന്നിവയാണ് അവ. തികച്ചും വ്യത്യസ്തമായി പ്രമേയങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഭീഷ്മപര്‍വം മാര്‍ച്ചിൽ തിയറ്ററുകളിൽ എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ