പ്രഭാസിന്റെ കൽക്കി എങ്ങനെയുണ്ടാകും?, വമ്പൻ ചിത്രത്തിന്റെ അമ്പരപ്പിൽ നടി അന്നാ ബെൻ പറയുന്നത് ഇങ്ങനെ

Published : Feb 29, 2024, 01:30 PM IST
പ്രഭാസിന്റെ കൽക്കി എങ്ങനെയുണ്ടാകും?, വമ്പൻ ചിത്രത്തിന്റെ അമ്പരപ്പിൽ നടി അന്നാ ബെൻ പറയുന്നത് ഇങ്ങനെ

Synopsis

കല്‍ക്കി 2898 എഡി സിനിമയെ കുറിച്ച് വെളിപ്പെടുത്തി നടി അന്നാ ബെൻ.  

മലയാളത്തിന്റെ യുവ നടിമാരില്‍ മുൻനിരയിലുള്ള താരമാണ് അന്നാ ബെൻ. കൊട്ടുകാളി എന്ന ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളുടെ സന്തോഷത്തിലാണ് നടി അന്നാ ബെൻ. അന്ന ബെന്നിന്റെ കൊട്ടുകാളി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കല്‍ക്കി 2898  എഡി  എന്ന ചിത്രത്തിലും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നതിന്റെ വിശേഷങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അന്നാ ബെൻ.

കല്‍ക്കി 2898 എഡിയുടെ ചെറിയൊരു ഭാഗത്തില്‍ മാത്രമാണ് ഉള്ളത് എന്ന് അന്നാ ബെൻ വ്യക്തമാക്കുന്നു. ദിവസവും ഏകദേശം 50 പേരുണ്ടായിരുന്ന ചിത്രമായിരുന്നു നടൻ ശിവകാര്‍ത്തികേയൻ നിര്‍മിച്ച കൊട്ടുകാളി. എന്നാല്‍ കല്‍ക്കിയില്‍ മിക്കവാറും ലൈറ്റ് വിഭാഗത്തില്‍ മാത്രം 50 പേരുണ്ടാകും എന്നും അന്നാ ബെൻ വ്യക്തമാക്കുന്നു. രണ്ട് വ്യത്യസ്‍ത അനുഭവങ്ങളാണ് അതെന്നും താരം വ്യക്തമാക്കി.

കല്‍ക്കി 2898 എഡി ആക്ഷൻ രംഗങ്ങളൊക്കെ ഉള്ള മാസായ ഒന്നാണ് എന്നും അന്നാ ബെൻ സൂചിപ്പിച്ചു. താൻ വലിയ ആവേശത്തിലാണ് എന്നും പറയുന്നു അന്ന. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ മലയാളി നടി അന്നാ ബെൻ ഏത് വേഷത്തിലായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. എപിക്സ് സയൻസ് ഫിക്ഷനായിട്ടാണ് പ്രഭാസ് ചിത്രം എത്തുക.

കമല്‍ഹാസനും പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ ദീപിക പദുക്കോണാണ് നായികയാകുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898ന്റെ പ്രമേയം എന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ കല്‍ക്കി 2898 എഡിയില്‍ അവതരിപ്പിക്കുന്നത്.

Read More: കങ്കണയ്‍ക്ക് ലഭിക്കുന്നത് 27 കോടി, ആരാണ് പ്രതിഫലത്തിൽ ഒന്നാമതുള്ള നായിക?, 12 പേരുടെ പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ