ലുലുമാളിലെ ഇടിക്കൂട്ടിൽ നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടി; ആവേശമായി ബോക്‌സിങ് ചാമ്പ്യൻഷിപ്പ്

Published : Jan 28, 2025, 02:47 AM ISTUpdated : Jan 28, 2025, 03:42 AM IST
ലുലുമാളിലെ ഇടിക്കൂട്ടിൽ നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടി; ആവേശമായി ബോക്‌സിങ് ചാമ്പ്യൻഷിപ്പ്

Synopsis

സിനിമയില്‍ നിന്ന് വ്യത്യസ്തമായ മത്സരമാണ് റിങ്ങില്‍ അരങ്ങേറിയത്. രണ്ടാം റൗണ്ടിന്റെ അവസാനഘട്ടത്തില്‍ ആന്റണി വര്‍ഗീസിന്റെ പഞ്ചില്‍ അച്ചു ബേബി ജോണിന് വയറ്റിന് ഇടിയേറ്റു.

കൊച്ചി: അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന് ലുലുമാളാണ് വേദിയായത്. കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം മാളില്‍ പ്രഫഷണല്‍ ബോക്‌സിങ് ചാമ്പന്‍ഷിപ്പ് സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ഏറ്റവും ആവേശം നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും  ഏറ്റുമുട്ടിയ മത്സരമായിരുന്നു.  വാശിയേറിയ മത്സരത്തില്‍ രണ്ടുപേരേയും വിജയികളായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു. 

ആന്റണി വര്‍ഗീസിന്റെ റിലീസിനൊരുങ്ങുന്ന ദാവീദ് സിനിമയുടെ ജേഴ്‌സിയണിഞ്ഞാണ് താരവും അച്ചു ബേബി ജോണും റിങ്ങിലെത്തിയത്. ബോക്‌സിങ് പ്രമേയമായി എത്തുന്ന ദാവീദില്‍ ആന്റണി വര്‍ഗീസിനൊപ്പം അച്ചു ബേബി ജോണും ആദ്യമായി അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ്.  സിനിമയില്‍ നിന്ന് വ്യത്യസ്തമായ മത്സരമാണ് റിങ്ങില്‍ അരങ്ങേറിയത്. രണ്ടാം റൗണ്ടിന്റെ അവസാനഘട്ടത്തില്‍ ആന്റണി വര്‍ഗീസിന്റെ പഞ്ചില്‍ അച്ചു ബേബി ജോണിന് വയറ്റിന് ഇടിയേറ്റു. ഇടിയുടെ ആഘാതം കൂടിയതോടെ റഫറി ഇടപെട്ടു. നാല് റൗണ്ട് മത്സരം വിധികര്‍ത്താക്കള്‍ തുടര്‍ന്ന് രണ്ട് റൗണ്ടാക്കി ചുരുക്കി. 

ഒരു മലയാളി താരം ആദ്യമായി പ്രഫഷണല്‍ ബോക്‌സിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രത്യേകത കൂടി ലുലു വേദിയായ മത്സരം സാക്ഷിയായി. അന്തര്‍ദേശീയ തരത്തില്‍ മാറ്റുരച്ച പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം താരീഖ് ഖുറാനും ഇന്ത്യന്‍ താരം ഇമ്രാനും തമ്മില്‍ നടന്ന മത്സരം ആവേശമായി മാറി. വനിതാ വിഭാഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോക്‌സിങ് താരങ്ങളായ രഞ്ജന, ശ്വേത എന്നിവര്‍ ഏറ്റുമുട്ടി. നാല് റൗണ്ട് , ആറ് റൗണ്ട് എന്നിങ്ങനെ ഇടിയുടെ പഞ്ചില്‍ പോയിന്റ് കണക്ക് കൂട്ടിയാണ് ബോക്‌സിങ്ങിന്റെ വിധിനിര്‍ണയം നടന്നത്. തമിഴ്‌നാട് സ്വദേശിയായ തിരുച്ചെല്‍വം, തിരുവനന്തപുരം സ്വദേശി, വിഷ്ണു, ശ്രാവണ്‍ ദാസ് തുടങ്ങിയവര്‍ മത്സരത്തില്‍ മെഡല്‍ സ്വന്തമാക്കി. കേരള ബോക്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് വാജിത്, സെക്രട്ടറി ജോയി ജോര്‍ജ്,  ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം