ഇത്തവണ 'ഓണത്തല്ല്' ആന്റണി വർ​ഗീസ് വക; ഒപ്പം രാജ് ബി ഷെട്ടിയും, ഇത് 'കൊണ്ടൽ' വിളയാട്ടം

Published : Sep 09, 2024, 09:30 PM ISTUpdated : Sep 09, 2024, 09:38 PM IST
ഇത്തവണ 'ഓണത്തല്ല്' ആന്റണി വർ​ഗീസ് വക; ഒപ്പം രാജ് ബി ഷെട്ടിയും, ഇത് 'കൊണ്ടൽ' വിളയാട്ടം

Synopsis

പതിവ് പോലെ വ്യത്യസ്തവും ശക്തവുമായ ആക്ഷന്റെ ആഘോഷമാണ് ഈ ആന്റണി വർഗീസ് ചിത്രത്തിന്റെയും ഹൈലൈറ്റ്.

ലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം പിടിച്ച താരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. ആക്ഷൻ ഉത്സവമാക്കി മാറ്റുന്ന ആന്റണി വർഗീസ്, മലയാള സിനിമയിൽ അരങ്ങേറുന്നത് തന്നെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലോക്കൽ ആക്ഷൻ മാസ് രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ്. ശേഷം ' സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'ജെല്ലിക്കെട്ട്' , 'അജഗജാന്തരം' 'ആർഡിഎക്സ്' എന്നീ ചിത്രങ്ങളിലൂടെയൊക്കെ മലയാളി പ്രേക്ഷകർ ഈ നടന്റെ കിടിലൻ ആക്ഷൻ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. 

ഓരോ ചിത്രത്തിലും ആക്ഷൻ രംഗങ്ങളിൽ ആന്റണി വർഗീസ് കൊണ്ട് വരുന്ന സൂക്ഷ്മമായ വ്യത്യസ്തതയും അതിനോടൊപ്പം അയാളുടെ തനതായ ശൈലി നൽകുന്ന മാസ്സ് എഫക്റ്റും വളരെ വേഗത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹത്തിനൊരു സ്ഥാനം നേടിക്കൊടുത്തത്.കഴിഞ്ഞ ഓണക്കാലത്ത് 'ആർഡിഎക്സ്' എന്ന ആക്ഷൻ ചിത്രത്തിലൂടെ ആന്റണി വർഗീസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. ഓണക്കപ്പടിച്ചു കളം വിട്ട ആർഡിഎക്‌സിന്റെ പാത പിന്തുടർന്ന് ഈ വർഷവും മലയാളികളുടെ ഓണം ആക്ഷന്റെ ഉത്സവമാക്കി മാറ്റാൻ 'കൊണ്ടൽ' എന്ന ചിത്രവുമായി എത്തുകയാണ് ആന്റണി വർഗീസ്.

പതിവ് പോലെ വ്യത്യസ്തവും ശക്തവുമായ ആക്ഷന്റെ ആഘോഷമാണ് ഈ ആന്റണി വർഗീസ് ചിത്രത്തിന്റെയും ഹൈലൈറ്റ്. ആക്ഷനും ഇമോഷനും കൃത്യമായി കോർത്തിണക്കിയൊരുക്കിയ 'കൊണ്ടൽ' ആന്റണി വർഗീസ് എന്ന താരത്തിന്റെ വളർച്ചയിൽ നിർണ്ണായകമായി മാറുന്ന ഒന്നാകും. 

അച്ഛൻ പേരുണ്ടാക്കിയ മേഖല, നെപ്പോട്ടിസത്തിന്റെ നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്: മാധവ് സുരേഷ് ​ഗോപി

കടലിലാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളേറെയും ചിത്രീകരിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടിയൊരുക്കിയ, അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഗംഭീരമായാണ് ആന്റണി വർഗീസ് ചെയ്തിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്. കൊണ്ടലിലെ ആക്ഷൻ രംഗമൊരുക്കുമ്പോൾ കൈക്ക് പരിക്കേറ്റ ആന്റണി വർഗീസ്, തന്റെ വിരലുകളിൽ നാല് തുന്നിക്കെട്ടുമായാണ് പെരുമഴയത്തുള്ള ഇതിലെ ഒരു വമ്പൻ ആക്ഷൻ രംഗം പൂർത്തിയാക്കിയതെന്നത്, ഈ നടന്റെ അർപ്പണമനോഭാവത്തെ എടുത്തു കാണിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ഓണം റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍