ബോക്സിംഗ് പരിശീലനവുമായി ആര്യ, കാത്തിരിക്കുന്ന ചിത്രത്തിന് വമ്പൻ ബജറ്റ്

Published : Jan 31, 2024, 11:06 AM ISTUpdated : Jan 31, 2024, 11:48 AM IST
ബോക്സിംഗ് പരിശീലനവുമായി ആര്യ, കാത്തിരിക്കുന്ന ചിത്രത്തിന് വമ്പൻ ബജറ്റ്

Synopsis

വമ്പൻ ബജറ്റായിരിക്കും ആര്യയുടെ ചിത്രത്തിന്.

ആര്യ നായകനായി വേഷമിട്ട ഹിറ്റ് ചിത്രമാണ് സര്‍പാട്ട. 1980ലെ ചെന്നൈയിലെ ബോക്സിംഗ് മത്സരങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ആര്യ നായകനായ സര്‍പാട്ടയുടെ രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാ രഞ്‍ജിത്ത് സര്‍പാട്ട 2 തുടങ്ങുന്നു എന്ന അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വിക്രം നായകനായ തങ്കലാനാണ് പാ രഞ്‍ജിത്തിന്റെ സംവിധാനത്തില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഏപ്രിലിലെത്തുമെന്ന് കരുതുന്ന തങ്കലാന്റെ റിലീസിന് ശേഷമാകും ആര്യ നായകനായി എത്താനിരിക്കുന്ന സര്‍പാട്ട പരമ്പരൈ രണ്ട് പാ രഞ്‍ജിത്ത് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ആര്യയുടെ സര്‍പാട്ടയുടെ ബജറ്റ് 90 കോടി രൂപയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിനകം ആര്യ ബോക്സിംഗ് പരിശീലനം തുടങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന  ഒരു പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍  പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനവും ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനവുമാണ്.

Read More: പ്രേമം അന്ന് ശരിക്കും നേടിയ കളക്ഷനെത്ര?, നിവിൻ പോളിയുടെ റെക്കോര്‍ഡുകള്‍, ആ 'പ്രണയം' വീണ്ടുമെത്തുമ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ