മുടക്കിയത് 8.5 കോടി, നേടിയത് 75 കോടിയിലധികം; രേഖാചിത്രം ഇനി ഒടിടിയിൽ കാണാം, സ്ട്രീമിം​ഗ് ആരംഭിച്ചു

Published : Mar 06, 2025, 07:02 PM ISTUpdated : Mar 06, 2025, 07:19 PM IST
മുടക്കിയത് 8.5 കോടി, നേടിയത് 75 കോടിയിലധികം; രേഖാചിത്രം ഇനി ഒടിടിയിൽ കാണാം, സ്ട്രീമിം​ഗ് ആരംഭിച്ചു

Synopsis

റിലീസ് ദിനം മുതൽ ഏറെ പ്രേ​ക്ഷക പ്രശംസ പിടിച്ചു പറ്റിയ രേഖാചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.

തു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ആസിഫ് ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയിലെ നടന്റെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ഇന്ന് ജയപ്രിയ താരമായി ഉയർന്നു നിൽക്കുന്ന ആസിഫിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രേഖാചിത്രം ആണ്. 

2025 ജനുവരി 9ന് തിയറ്ററുകളിൽ എത്തിയ രേഖാചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാർച്ച് 7ന് ആണ് ചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിം​ഗ് ആരംഭിച്ചുവെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചു. സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. 

റിലീസ് ദിനം മുതൽ ഏറെ പ്രേ​ക്ഷക പ്രശംസ പിടിച്ചു പറ്റിയ രേഖാചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 75 കോടിയിലധികം ചിത്രം നേടിയെന്നാണ് ഔദ്യോ​ഗിക വിവരം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റഅ പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്. ജനുവരിയിൽ റിലീസ് ചെയ്ത 28 ചിത്രങ്ങളിലെ ഏക വിജയ ചിത്രം കൂടിയാണ് രേഖാചിത്രം എന്നതും ഏറെ ശ്രദ്ധേയമാണ്.  

മദ്യപാനം നിർത്തിയാൽ ഭർത്താവിന്റെ മനസും ശരീരവും നന്നാകും, തുറന്നു പറച്ചിൽ മടുത്തിട്ടല്ല; സുമ ജയറാം

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം 'മമ്മൂട്ടി ചേട്ടന്‍റെ' സാന്നിധ്യവും. രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് അപ്പു പ്രഭാകറാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'